Image

വി.എസിന്റെ പ്രസ്‌താവന: കേന്ദ്ര നേതൃത്വം റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു

Published on 13 May, 2012
വി.എസിന്റെ പ്രസ്‌താവന: കേന്ദ്ര നേതൃത്വം റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു
തിരുവനന്തപുരം: വി.എസ്‌. അച്യുതാനന്ദന്‍ പിണറായി വിജയനെതിരേ നടത്തിയ പ്രസ്‌താവനയില്‍ കേന്ദ്ര നേതൃത്വം റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു.

ഇന്നലെ രാവിലെ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പിണറായി വിജയനുമായും വി.എസ്‌. അച്യുതാനന്ദനുമായും ഫോണില്‍ സംസാരിച്ചിരുന്നു. കൂടുതല്‍ പരസ്യപ്രതികരണങ്ങള്‍ക്കു മുതിരരുതെന്ന്‌ വി.എസ്‌. അച്യുതാനന്ദനോട്‌ കാരാട്ട്‌ നിര്‍ദേശിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. പുറത്തുപറയേണ്ട കാര്യങ്ങള്‍ പറഞ്ഞു; ബാക്കികാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കാമെന്ന നിലപാടാണ്‌ കാരാട്ടിനോട്‌ വി.എസ്‌. വിശദീകരിച്ചതെന്നാണ്‌ സൂചന.

ഇതിനിടെ പരസ്യനിലപാടെടുത്ത്‌ വിഷയം വഷളാക്കേണ്ടെന്ന നിലപാടിലാണു കേന്ദ്ര നേതൃത്വം. തന്നെ ഡാങ്കെയോട്‌ ഉപമിച്ചതില്‍ ആരും വിഷമിക്കേണ്ടതില്ലെന്ന്‌ പിണറായി വിജയന്‍ പറഞ്ഞു.

വിവാദ പ്രസ്‌താവനയ്‌ക്കു ശേഷം വിഎസും ഒന്നും പ്രതികരിച്ചിട്ടില്ല. ശനിയാഴ്‌ച തിരുവനന്തപുരം വിട്ട വിഎസ്‌ ഇന്നലെ ആലുവ ഗസ്‌റ്റ്‌ഹൗസില്‍ പൂര്‍ണ വിശ്രമത്തിലായിരുന്നു. കെ. ചന്ദ്രന്‍പിള്ള വിഎസിനെ ഗസ്‌റ്റ്‌ഹൗസിലെത്തി കണ്ടു; ശസ്‌ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന എസ്‌. ശര്‍മയെ വിഎസ്‌ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി സന്ദര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക