Image

സമാധാനപരമായ മണ്ഡലകാലം: രമേശ് ചെന്നിത്തല

Published on 11 December, 2019
സമാധാനപരമായ മണ്ഡലകാലം: രമേശ് ചെന്നിത്തല
ഏറെ സമാധാനപരമായ ഒരു മണ്ഡലകാലമാണ് ഇത്തവണത്തേതെന്നും ഒരു ഭക്തനെന്ന നിലയില്‍ തനിക്കതില്‍ വളരെ സന്തോഷമുണ്ടെന്നും  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി സന്നിധാനത്ത് ശുചീകരണത്തില്‍ പങ്കെടുത്ത ശേഷം  മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പുണ്യം പൂങ്കാവനം മികച്ച മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് ഉപയോഗം കുറഞ്ഞിട്ടുണ്ട്.  പ്ലാസ്റ്റിക്കിനെതിരെ അയ്യപ്പഭക്തരില്‍ കൂടുതല്‍ അവബോധം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 
ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിക്കുകയും ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ചുമതല. ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരുന്നകാര്യത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശബരിമലയ്ക്കായി പ്രത്യേകം ബോര്‍ഡ് വരുകയാണെങ്കില്‍ അത് തിരുവിതാംകൂറിലെ മറ്റ് ക്ഷേത്രങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമാധാനപരമായ മണ്ഡലകാലം: രമേശ് ചെന്നിത്തല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക