Image

ഒ.സി.ഐ. കാര്‍ഡ്: കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ? (ആര്?)

Published on 11 December, 2019
ഒ.സി.ഐ. കാര്‍ഡ്: കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ? (ആര്?)
ഒ.സി.ഐ. കാര്‍ഡ് സംബന്ധിച്ച് വീണ്ടും ന്യു യോര്‍ക്ക് കോണ്‍സുലേറ്റ് ഒരു പ്രസ് റിലീസ് ഇറക്കിയിരിക്കുന്നു. എന്താണു അവര്‍ പറയുന്നതെന്നു മനസിലാകുന്നില്ല. പണ്ട് എഴുതി വച്ചിരുന്നത് ഒന്നു കൂടി ആവര്‍ത്തിക്കുകയും ് കുറച്ച് കൂടി കണ്‍ഫ്യൂഷന്‍തരികയും ചെയ്തിൂ.

ഈ കണ്‍ഫ്യൂഷന്‍ ആരു തീര്‍ക്കും?

ഈ രംഗത്ത് കുറെ കാലമായി വിദഗ്ദനായ ഫോമാ നേതാവ് തോമസ് ടി. ഉമ്മനെ വിളിച്ചു. ജനത്തിന്റെ വിളി കേട്ട് അദ്ധേഹത്തിന്റെ ചെവി അടഞ്ഞു കാണും.

'അതങ്ങു പുതുക്കിയേര്. പുതുക്കിയവരൊക്കെ പരയുന്നത് പുഷ്പം പോലെ പുതുക്കാനുള്ള അപേക്ഷ കൊടുക്കാമെന്നാണ്-അദ്ധേഹം നിസാരമായി പറഞ്ഞു.

ഇതിനു പുറമേ ന്യു യോര്‍ക്ക് കോണ്‍സുലേറ്റ് ഇന്നലെ ഇറക്കിയ പത്രക്കുറിപ്പിലും ഇതൊരു ചെറിയ കാര്യം എന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അപേക്ഷ സി.കെ.ജി.എസ്. എന്ന ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സി മുകേന കൊടുത്തു കഴിഞ്ഞാല്‍ മൂന്നു നാലു ദിവസത്തിനകം ഒ.സി.ഐ പുതുതായി കയ്യില്‍ കിട്ടിയിരിക്കും. അതിനാണൊ ഈ ഒച്ചപ്പാട്!അമേരിക്കന്‍ പാസ്‌പൊര്‍ട്ടിന്റെ കോപ്പി, ഒസി. കാര്‍ഡും അതിന്റെ കോപ്പിയും. ഇത്രയേ വേണ്ടു.

അങ്ങനെ ഈയുള്ളവന്‍ ഒ.സി.എ. പുതുക്കാന്‍ വേണ്ടി വെബ്‌സൈറ്റ് തുറന്നു. ഇണ്ടാസുകള്‍ വായിച്ചു. നീളവും വീതിയും ഒരു പോലുള്ള ഫോട്ടൊ വേണം. അതിനു പിന്നില്‍ വെള്ള നിറം പാടില്ല.

പക്ഷെ വാല്‍ഗ്രീന്‍സില്‍ പോയി പാസ്‌പോര്‍ട്ട് ഫോട്ടോ എടുത്തപ്പോള്‍ പിന്നില്‍ വെള്ള നിറം.

അതു സാരമില്ലെന്നു കരുതി ഫോട്ടൊ, ഫോട്ടോഷോപ്പ് ഉപയോഗിച്ച് സൈസ് ശരിയാക്കി.

സിഗ്നേച്ചര്‍ ഫോട്ടോ വേണം എന്നു പറഞ്ഞത് മനസിലായില്ല. ഒപ്പിന്റെ ഫോട്ടോ എന്നു മനസിലായപ്പോഴേക്കും സ്വന്തം ഫോട്ടൊ ഒന്നു കൂടി വച്ച് ക്ലിക്ക് ചെയ്തു പോയി. തിരികെ പോയി കറക്റ്റ് ചെയ്യാന്‍ മാര്‍ഗമില്ല.

അങ്ങനെ പാര്‍ട്ട് 1 തെറ്റായി പൂരിപ്പിച്ചു. പിന്നെ പാര്‍ട്ട് 2-ല്‍ പോയി. അവിടെ ചെന്നപ്പോള്‍ പാസ്‌പോര്‍ട്ടിന്റെ കോപ്പി പി.ഡി.എഫ്. ആയി വേണം. പി.ഡി.എഫ്. ആക്കാനുള്ള സാങ്കേതിക ജ്ഞാനം ഇല്ല. പിന്നെ പരസഹായം തേടി പി.ഡി.എഫ്. ആക്കി അപ്ലോഡ് ചെയ്തപ്പോള്‍ അതാ എറര്‍.

അത് തിരുത്താന്‍ പുറകോട്ടു പോകാന്‍ ഒരു വഴിയുമില്ല. പലവട്ടം ശ്രമിച്ചു.

മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഇന്നത്തെ ശ്രമം നിര്‍ത്തി. നാളെക്കു മാറ്റി. ഇനി ഏതൊക്കെ ഡോക്കുമെന്റ് വേണമെന്നും എത്ര പണം അടക്കണമെന്നുമൊക്കെ വഴിയെ പൂരിപ്പിച്ച് പൂരിപ്പിച്ച് പോകുമ്പോള്‍ അറിയാമായിര്‍ക്കും. ആ അനുഭവങ്ങള്‍ ഖണ്ഡശയായി പ്രസിദ്ധീകരിക്കുന്നതാണ്.

എന്നാലും എന്റെ ഒസി.ഐ. കാര്‍ഡേ. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ മനുഷനു ഉപകാരപ്രദമാക്കുന്ന കാലം എന്നു വരും? ഐ.ടി.യിലെ വലിയ വിദ്ഗ്ദരല്ലെ നാം?

അതിനിടെ ഇന്നലെ പൗര്‍ത്വ ഭേദഗതി ബില്ലില്‍ ഓ.സി.ഐ. നിയമവും ഭേദഗതി ചെയ്തത് മിക്കവരും അറിഞ്ഞിട്ടുണ്ടാവില്ല. അതില്‍ പ്രവാസിക്കിട്ടും ഉണ്ട് ഒരു പാര. കേന്ദ്രം പുറപ്പെടുവിച്ച ഏതെങ്കിലും നിയമം ലഘിച്ചാല്‍ ഒ.സി.ഐ. റദ്ദു ചെയ്യാം.

അത് എടുത്ത് പറയാന്‍ എന്താണു കാരണം? ഇപ്പോള്‍, എന്‍.ആര്‍.ഐ.ക്ക് ഒപ്പമുള്ള സ്റ്റാറ്റസ് ഒ.സി.ഐ. കാര്‍ഡിനും ഉണ്ടെന്നാണു വയ്പ്. സര്‍ക്കാറിനെ വിമര്‍ശിക്കനൊക്കെ പറ്റും. ഭാവിയില്‍ അതു പറ്റി എന്നു വരില്ല എന്നര്‍ഥം.

As per the citizenship bill, a foreigner may register as an OCI under the 1955 Act if they are of Indian origin (e.g., former citizen of India or their descendants) or the spouse of a person of Indian origin.

The Citizenship (Amendment) Bill entitles the OCI cardholders to benefits such as the right to travel to India, and to work and study in the country. The Citizenship Bill, which was passed in the Rajya Sabha, amends the Act to allow cancellation of OCI registration if the person has violated any law notified by the Central government.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക