Image

വെള്ളാപ്പളളി നടേശന്‌ എതിരെ ടിപി സെന്‍ കുമാര്‍

Published on 12 December, 2019
വെള്ളാപ്പളളി നടേശന്‌ എതിരെ ടിപി സെന്‍ കുമാര്‍


കൊല്ലം: എസ്‌എന്‍ഡിപി യോഗം നേതാവ്‌ വെള്ളാപ്പളളി നടേശന്‌ എതിരെ മുന്‍ ഡിജിപിയും ബിജെപി അനുഭാവിയുമായ ടിപി സെന്‍ കുമാര്‍ രംഗത്ത്‌. 

എസ്‌എന്‍ഡിപി യോഗത്തെ പിളര്‍ക്കാന്‍ ബിജെപിയുടെ അറിവോടെ ശ്രമം നടക്കുന്നു എന്നുളള റിപ്പോര്‍ട്ടുകളുണ്ട്‌. എസ്‌എന്‍ഡിപി നേതാവ്‌ സുഭാഷ്‌ വാസുവും ടിപി സെന്‍കുമാറുമാണ്‌ ഈ നീക്കങ്ങള്‍ക്ക്‌ പിന്നിലെന്നും ആരോപണമുണ്ട്‌.

സെന്‍കുമാറിനേയും സുഭാഷ്‌ വാസുവിനേയും പേരെടുത്ത്‌ പറയാതെ വെള്ളാപ്പളളി നടേശന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. ഡിസംബര്‍ 25ന്‌ മുന്‍പ്‌ യോഗത്തെ റിസീവര്‍ ഭരണത്തിന്‌ കീഴിലാക്കുമെന്നും ഒരു മുന്‍ ഐപിഎസ്‌ ഉദ്യോഗസ്ഥനെ ചെയര്‍മാനാക്കുമെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന്‌ വെള്ളാപ്പളളി ആരോപിച്ചിരുന്നു. 

കരിക്ക്‌ കുടിച്ചിട്ട്‌ തൊണ്ണാന്‍ കൊണ്ട്‌ എറിയുന്നവരെ സൂക്ഷിക്കണം എന്ന വെള്ളാപ്പളളിയുടെ പ്രസ്‌താവന സംബന്ധിച്ച പത്രവാര്‍ത്ത ഫേസ്‌ബുക്കില്‍ പങ്കുവെച്ചാണ്‌ സെന്‍കുമാറിന്റെ മറുപടി.

സെന്‍കുമാറിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ ഇങ്ങനെയാണ്‌: '' വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ? 1996 മുതലുള്ള വേദങ്ങളും അനുബന്ധ കണക്കു വേദങ്ങളും ഓതുക. ക്രൂരമായ , പിഴിഞ്ഞുള്ള വിദ്യാര്‍ത്ഥി പ്രവേശനം, ഓരോ പോസ്റ്റിംഗിനും എത്രയെന്നു ജോലിക്ക്‌ ശ്രമിച്ച ഓരോ ടചഉജ കാരനും അറിയാം. ശരാശരി 80 കോടി ഒരു വര്‍ഷം. 23വര്‍ഷങ്ങള്‍! മൈക്രോ, ഇന്ന്‌ എസ്‌ എന്‍ ഡി പി പിന്നോക്ക വിഭാഗം കമ്മീഷന്‍ കരിമ്‌ബട്ടികയില്‍ അല്ലേ ഗുരുദേവന്‌ നേരെ എതിര്‍ പോകരുതായിരുന്നു.

`അവനവാത്മ സുഖത്തിനാചരിക്കുന്നവ അപരന്‌ സുഖത്തിനു വരേണം''. ആ അപരന്‍ കുടുംബവും ബന്ധുക്കളുമല്ല. ദരിദ്രനാരായണന്‍മാരായ ബഹു ഭൂരിപക്ഷം ശ്രീനാരായണീയരാണ്‌! എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി. എസ്‌ എന്‍ ഡി പി ഒരു രാജഭരണമായല്ല ...ഗുരുദേവനും ഡോക്ടര്‍ പല്‍പ്പുവും ആര്‍ ശങ്കറും ഒക്കെ കണ്ടിരുന്നത്‌! ചൊറിയാന്‍ വരരുത്‌''


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക