തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ പ്രതിനിധികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) യുടെ പുതിയ പ്രസിഡന്റായി സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്റ് നെല്ലിക്കുന്നേലിനെയും സെക്രട്ടറിയായി കാസര്‍കോട് വാര്‍ത്താ എഡിറ്റര്‍ അബ്ദുല്‍ മുജീബിനെയും ട്രഷററായി ട്രൂവിഷന്‍ ന്യൂസ് എഡിറ്റര്‍ കെ കെ ശ്രീജിത്തിനെയും തെരഞ്ഞെടുത്തു.
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ആര് ഗോപീകൃഷ്ണനെ രക്ഷാധികാരിയായി നാമനിര്‍ദ്ദേശം ചെയ്യാനും യോഗം തീരുമാനിച്ചു.
വൈസ് പ്രസിഡന്റായി സോയിമോന്‍ മാത്യു (മലയാളി വാര്‍ത്ത), ജോയിന്റ് സെക്രട്ടറിമാരായി അജയ് മുത്താന (വൈഗ ന്യൂസ്), കെ ബിജുനു (കേരള ഓണ്‍ലൈന്‍ ന്യൂസ്) എന്നിവരെയും തെരഞ്ഞെടുത്തു.
അല്‍ അമീന് (ഇ വാര്‍ത്ത), ഷാജന് സ്കറിയാ (മറുനാടന്‍ മലയാളി), ഷാജി (എക്സ്പ്രസ് കേരള), ബിനു ഫല്ഗുണന് (വണ്‍ ഇന്ത്യ), സാജു കൊമ്പന് (അഴിമുഖം) സാജ് കുര്യന് (സൗത്ത് ലൈവ്), വിജേഷ് (ഈസ്റ്റ് കോസ്റ്റ്), കുഞ്ഞിക്കണ്ണന് മുട്ടത്ത് (കെ വാര്‍ത്ത ), കെ ആര് രതീഷ് (ഗ്രാമജ്യോതി) എന്നിവരെ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കും തെരഞ്ഞെടുത്തു.
ഓണ്‍ലൈന്‍ മാധ്യമങ്ങളോടുള്ള അവഗണന അവസാനിപ്പിച്ചു വാര്‍ത്തകള്‍ അതിവേഗം ജനങ്ങളിലെത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യമായി പ്രവര്‍ത്തിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടാനും കോം ഇന്ത്യ വാര്‍ഷിക ജനറല്‍ ബോഡിയോഗം തീരുമാനിച്ചു.