Image

ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യം സംഗീതത്തിലാണെന്നു രാജീവ് മേനോന്‍

Published on 12 December, 2019
ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യം സംഗീതത്തിലാണെന്നു രാജീവ് മേനോന്‍
സംഗീതം ഇന്ത്യന്‍ സിനിമകളുടെ അവിഭാജ്യഘടകമാണെന്ന്‌ സംവിധായകന്‍ രാജീവ് മേനോന്‍. സംഗീതവും പശ്ചാത്തല സംഗീതവും ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നുവെന്നുംഅദ്ദേഹം പറഞ്ഞു . അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 'ഇന്‍ കോണ്‍വെര്‍സേഷന്‍ വിത്തി'ല്‍ സംസാരിക്കുകയായിരുന്നൂ അദ്ദേഹം.
നഗരവല്‍ക്കരണം വര്‍ദ്ധിക്കുമ്പോള്‍ ഗ്രാമീണ കേരളത്തിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന മലയാള ചിത്രങ്ങളുടെവിജയം പ്രതീക്ഷ നല്കുന്നതായും അദ്ദേഹം പറഞ്ഞു. 
സരസ്വതി നാഗരാജനും പരിപാടിയില്‍ പങ്കെടുത്തു.


വീണ്ടും പ്രേക്ഷക പ്രീതിനേടി നോ ഫാദേര്‍സ് ഇന്‍ കാശ്മീര്‍

രാജ്യാന്തര ചലച്ചിത്രമേളയുടെഏഴാം ദിനത്തില്‍ പ്രേക്ഷകരുടെ അഭ്യര്‍ത്ഥനമാനിച്ച് പുനഃപ്രദര്‍ശനം നടത്തിയ നോ ഫാദേര്‍സ് ഇന്‍ കാശ്മീറിന് നിറഞ്ഞ സദസ്സ് . 

ബൂണ്‍ ജൂണ്‍ ഹൂ സംവിധാനം ചെയ്ത കൊറിയന്‍ ചിത്രം പാരസൈറ്റ്, റെസമിര്‍ കരിമി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം കാസില്‍ ഓഫ് ഡ്രീംസ്, അണ്‍നോണ്‍ സെയ്ന്റ്, ബേര്‍ണിങ്തുടങ്ങിയചിത്രങ്ങളുടെ പുനഃപ്രദര്‍ശനവും പ്രേക്ഷക പ്രീതി നേടി.

ഡോ. ബിജു സംവിധാനം ചെയ്ത മലയാള ചിത്രം വെയില്‍ മരങ്ങളും വ്യഴാഴ്ച്ച കയ്യടി നേടി. മത്സര ചിത്രങ്ങളില്‍ ഉള്‍പ്പെട്ട ഫ്രഞ്ച് ചിത്രം കാമില്ലെ, അഹമ്മദ് ഗോസൈന്‍ സംവിധാനം ചെയ്ത ലെബനന്‍ ചിത്രം ആള്‍ ദിസ്‌ വിക്ടറിയും എന്നിവയും നിറഞ്ഞ സദസിലായിരുന്നു.

സെന്‍സര്‍ഷിപ്പ് ക്രിയാത്മകതക്ക് ടസമെന്ന് നമിത ലാല്‍

സിനിമയിലെ സെന്‍സര്‍ഷിപ്പ് സ്വതന്ത്ര ചിന്തയ്ക്ക്തടസ്സമാകുന്നതായി നടി നമിത ലാല്‍. വിദേശരാജ്യങ്ങളിലെ ഗ്രേഡിങ്‌സംവിധാനത്തില്‍ നിന്ന്‌ വ്യത്യസ്തമാണ്ഇന്ത്യയിലെ സെന്‍സറിങ് . വിദേശ രാജ്യങ്ങളില്‍ സിനിമകളുടെ ഉള്ളടക്കത്തിന് അനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റ് നല്കുകുമ്പോള്‍ ഇന്ത്യയില്‍ പലചിത്രങ്ങളും നിരോധിക്കുകയാണെന്നും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയുടെ മീറ്റ് ദി ഡയറക്ടറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
തിയേറ്ററുകളിലും ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിക്കാന്‍ സിനിമകളുടെ ദൈര്‍ഘ്യം കുറയ്ക്കുന്നത് സംവിധായകന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് ജാപ്പനീസ് സംവിധായകന്‍ ജോഒടഗിരി പറഞ്ഞു. ലയണല്‍ ഫെര്‍ണാണ്ടസ് , മീരാസാഹേബ് , ബാലു കിരിയത്ത്തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

പ്രതിഭകളുടെ സംഗമമാകും സില്‍വര്‍ജൂബിലി: മഹേഷ് പഞ്ചു

രാജ്യാന്തരചലച്ചിത്രമേളയുടെ 25 വര്‍ഷത്തെ ചരിത്രത്തിന്റെ ഭാഗമായ പ്രതിഭകളെ ഒരൊറ്റ വേദിയില്‍ അണിനിരത്തിയുള്ള സില്‍വര്‍ജൂബിലിആഘോഷത്തിന് ചലച്ചിത്ര അക്കാദമി തയ്യാറെടുക്കുകയാണെന്ന്‌ സെക്രട്ടറി മഹേഷ് പഞ്ചു. മേളകളില്‍ സുവര്‍ണ ചകോരം നേടിയ ചലച്ചിത്രങ്ങള്‍ കോര്‍ത്തിണക്കിയുള്ള പ്രത്യേകവിഭാഗവും പുരസ്‌കാര ജേതാക്കളായ പ്രതിഭകളുടെ സംഗമവും ഉള്‍പ്പെടുത്താനാണ്ഉദ്ദേശിക്കുന്നത്. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി പരിപാടികളാണ്അക്കാദമി ലക്ഷ്യമിടുന്നത്. വരുന്ന ജനുവരിയില്‍ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്ന്ആഘോഷ പരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ തന്നെ കിന്‍ഫ്രയില്‍ തിയേറ്റര്‍ കോംപ്ലക്സിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായിഅഞ്ചര ഏക്കര്‍ സ്ഥലം ലഭ്യമായിട്ടുണ്ട്. ഇവിടെഅന്താരാഷ്ട്ര നിലവാരമുള്ള തിയേറ്റര്‍ കോംപ്ലെക്സ്‌ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ്ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. 

24-ാമത് രാജ്യാന്ത രചലച്ചിത്രമേള സംഘാടനത്തിലും ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിലും  മികവ് പുലര്‍ത്തിയിട്ടുണ്ട്. പ്രേക്ഷകര്‍ക്കാണ് ഈ മേളയിലും പ്രമുഖസ്ഥാനം നല്‍കിയത്. പ്രേക്ഷകര്‍ ആവശ്യപ്പെട്ട ചിത്രങ്ങള്‍ക്ക് ഇത്തവണയും അക്കാദമി പുനഃപ്രദര്‍ശനം ഒരുക്കി. കാര്യമായ പരാതികളൊന്നും കൂടാതെ മേള സംഘടിപ്പിക്കാനായതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്നുംഅദ്ദേഹം പറഞ്ഞു.

മേളയിലെ ചിത്രങ്ങള്‍: തെരെഞ്ഞെടുപ്പ്
പ്രക്രിയ സുതാര്യമെന്ന് അക്കാഡമി

വാണിജ്യ ചിത്രങ്ങള്‍ക്ക് മേളയില്‍ പ്രവേശനം നല്‍കരുതെന്ന് ഓപ്പണ്‍ ഫോറത്തില്‍ അഭിപ്രായമുയര്‍ന്നു. എന്നാല്‍ മേളയിലെ ചിത്രങ്ങളുടെ തെരെഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായാണ്. ഇക്കാര്യത്തില്‍ അക്കാദമിയുടെ ഇടപെടല്‍ ഉണ്ടാകാറില്ലെന്ന് ചെയര്‍മാന്‍ കമല്‍ പറഞ്ഞു. മേളയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ നവാഗത സംവിധായകരുടെ ചിത്രങ്ങള്‍ക്ക് പരിഗണന നല്‍കാറുണ്ട്. സിനിമയിലെ മാറ്റങ്ങള്‍ അറിയാനും വിലയിരുത്താനും കൂടിയാണ് പ്രേക്ഷകര്‍ മേളയില്‍ എത്തുന്നതെന്നും  കമല്‍ പറഞ്ഞു.
നല്ല കാഴ്ചകള്‍ക്ക് ജനാധിപത്യപരമായ വേദിയൊരുക്കുകയാണ് മേളകളുടെ ലക്ഷ്യമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മലയാള സിനിമകള്‍ക്ക് അന്താരാഷ്ട്ര മേളകളില്‍ കൂടുതല്‍ ഇടം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു,വൈസ് ചെയര്‍ പേഴ്സണ്‍ ബീന പോള്‍, സംവിധായകന്‍ രാജീവ് മേനോന്‍ ,നിരൂപകന്‍ വി.കെ ജോസഫ് , രാജീവ് കുമാര്‍, പ്രദീപ് ചൊക്ളി, ചെറിയാന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക