Image

യാഹൂ തലവന്‍ സ്കോട്ട് തോംസണ്‍ സ്ഥാനമൊഴിഞ്ഞു

Published on 13 May, 2012
യാഹൂ തലവന്‍ സ്കോട്ട് തോംസണ്‍ സ്ഥാനമൊഴിഞ്ഞു
സാന്‍ഫ്രാന്‍സിസ്കോ: യാഹൂ തലവന്‍ സ്കോട്ട് തോംസണ്‍ സ്ഥാനമൊഴിഞ്ഞു. യാഹൂ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ തോംസണിന്റെ വിദ്യാഭ്യാസ രേഖകളില്‍ തട്ടിപ്പ് നടത്തിയതായുള്ള ആരോപണങ്ങളെത്തുടര്‍ന്നാണ് രാജി. തോംസണിന്റെ ഒഴിവില്‍ റോസ് ലെവിന്‍സണിനെ യാഹൂ താത്കാലിക സിഇഒ ആയി നിയമിച്ചു. താംസണ്‍ അവകാശപ്പെട്ടതുപോലെ അദ്ദേഹത്തിന് കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രി ഇല്ലെന്നും സ്റ്റോണ്‍ഹില്‍ കോളേജില്‍ അക്കൌണ്ടിംഗില്‍ ബാച്ചിലര്‍ ഡിഗ്രിയായിരുന്നു സ്കോട്ടിനുണ്ടായിരുന്നെതെന്നുമാണ് ആരോപണം. ഇതു യാഹൂ അംഗീകരിക്കുകയും ചെയ്തിരുന്നു. ജനുവരിയിലാണ് സ്കോട്ട് തോംസണ്‍ യാഹൂ സിഇഒയായി ചുമതലയേറ്റത്. കരോള്‍ ബാര്‍ട്സിനെ കമ്പനി പുറത്താക്കിയതിനെ തുടര്‍ന്നായിരുന്നു തോംസണിനെ നിയമിച്ചത്. ഇതിനിടെയാണ് യാഹൂവില്‍ 5.8 ശതമാനം ഓഹരിയുള്ള തേഡ് പോയിന്റ് കമ്പനി മേധാവി ഡാന്‍ ലോയബ തോംസണിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് ഓഹരിഉടമകളില്‍ ഒരു വിഭാഗം തോംസണിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക