Image

പുതിയ പാസ്‌പോര്‍ട്ടുകളില്‍ താമര ചിഹ്നം; ആശങ്ക വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

Published on 12 December, 2019
പുതിയ പാസ്‌പോര്‍ട്ടുകളില്‍ താമര ചിഹ്നം; ആശങ്ക വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: പുതിയ പാസ്‌പോര്‍ട്ടുകളില്‍ താമര ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നത് വ്യാജ പാസ്‌പോര്‍ട്ട് തടയാനുള്ള സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം. താമര ദേശീയ പുഷ്പമാണ്. സുരക്ഷിതത്വം വര്‍ധിപ്പിക്കാന്‍ ഈ മുദ്ര പുതിയ പാസ്‌പോര്‍ട്ടുകളില്‍ അച്ചടിച്ചുവരുകയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാര്‍ പറഞ്ഞു.

പുതിയ പാസ്‌പോര്‍ട്ടുകളുടെ പുറംചട്ടയുടെ രണ്ടാം പേജിനു താഴെയുള്ള ചതുരത്തിലാണ് താമര വിരിഞ്ഞുനില്‍ക്കുന്നത്. സര്‍ക്കാര്‍ രേഖകള്‍ കൂടി കാവിവത്കരിക്കുന്ന പ്രവര്‍ത്തനമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ലോക്‌സഭയില്‍ ബഹളമുണ്ടാക്കിയിരുന്നു. കോഴിക്കോട് എം.പി എം.കെ. രാഘവനാണ് വിഷയം ഉയര്‍ത്തിയത്.

പാസ്‌പോര്‍ട്ട് ബുക്കുകള്‍ പിന്‍വലിച്ച് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്‍െറ സഭ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, ആര്‍.എസ്.പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരും വിഷയം ഉയര്‍ത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ സഭയില്‍ ഉണ്ടായിരുന്നെങ്കിലും വിശദീകരണം നല്‍കാന്‍ തയാറായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക