നവയുഗം അല്‍ഹസ മസറോയ്യ യൂണിറ്റ് ഭാരവാഹിയായിരുന്ന, മുന്‍പ്രവാസി അബുബക്കര്‍ നാസറിന്റെ നിര്യാണത്തില്‍ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു.
തിരുവനന്തപുരം ചിറഴിന്‍കീഴ് സ്വദേശിയായ അബുബക്കര്‍ നാസർ നവയുഗത്തിന്റെ അല്‍ഹസ്സ മേഖലയിലെ സജീവപ്രവര്‍ത്തകനും, മസറോയ്യ യൂണിറ്റ് ഭാരവാഹിയുമായിരുന്നു. അടുത്തകാലത്തായി കഠിനമായ രോഗബാധയെതുടർന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ചു ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങി. നാട്ടില്‍ പോയി നടത്തിയ രോഗനിര്ണ്ണയത്തെത്തുടര്ന്നു അദ്ദേഹത്തിന് "ബ്ലഡ് ക്യാൻസർ " ആയിരുന്നു എന്ന് മനസ്സിലാക്കി ചികിത്സ തുടങ്ങി. എന്നാല്‍ രോഗം മൂർച്ഛിക്കുകയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയും ചെയ്ത അദ്ദേഹം ഇന്നലെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഭാര്യയും നാല് കുട്ടികളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹനും, ജെനറല്‍ സെക്രെട്ടറി എം.എ.വാഹിദും പറഞ്ഞു