Image

പൗരത്വ ബില്‍ പ്രക്ഷോഭം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക ഉള്‍പ്പടെ 4 രാജ്യങ്ങള്‍

Published on 14 December, 2019
പൗരത്വ ബില്‍ പ്രക്ഷോഭം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക ഉള്‍പ്പടെ 4 രാജ്യങ്ങള്‍
ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് അമേരിക്ക, ബ്രിട്ടന്‍, ഇസ്രയേല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ പൗരന്‍മാര്‍ക്കു മുന്നറിയിപ്പു നല്‍കി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

അതിനിെട, പൗരത്വ ബില്ലിനെതിരെ മുസ്‌ലിം ലീഗ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. പ്രക്ഷോഭം അതിശക്തമായിരുന്ന അസമിലെ ഗുവാഹത്തിയില്‍ രാവിലെ 9 മുതല്‍ 4 മണി വരെയും ദിബ്രുഗഡില്‍ ഉച്ചയ്ക്ക് 2 വരെയും കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഗുവാഹത്തിയിലടക്കം പ്രതിഷേധക്കാരെ നേരിടാന്‍ കരസേന രംഗത്തിറങ്ങി. അക്രമങ്ങളെത്തുടര്‍ന്ന് പാര്‍ലമെന്‍ററികാര്യ സമിതി നടത്തേണ്ടിയിരുന്ന സന്ദര്‍ശനം മാറ്റിവച്ചു.

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ ഇന്നലെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത 42 വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സര്‍വകലാശാലയില്‍ അടുത്തമാസം അഞ്ചുവരെ അവധി പ്രഖ്യാപിച്ചു. ബംഗാളില്‍ അതിശക്തമായ പ്രക്ഷോഭം തുടരുകയാണ്. റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക