Image

ഫാ. മനോജ് പ്ലാക്കൂട്ടത്തിനെതിരായ പീഡനകേസില്‍ താമരശേരി ബിഷപ്പിനെതിരെയും ഗുരുതര ആരോപണം; ബിഷപ്പിന് പരാതി നല്‍കിയെങ്കിലും നീതി ലഭിച്ചില്ലെന്ന് വീട്ടമ്മയുടെ മൊഴി

Published on 14 December, 2019
ഫാ. മനോജ് പ്ലാക്കൂട്ടത്തിനെതിരായ പീഡനകേസില്‍  താമരശേരി ബിഷപ്പിനെതിരെയും ഗുരുതര ആരോപണം; ബിഷപ്പിന് പരാതി നല്‍കിയെങ്കിലും നീതി ലഭിച്ചില്ലെന്ന് വീട്ടമ്മയുടെ മൊഴി


കോഴിക്കോട്: ചെവായൂരില്‍ ബലാത്സംഗ കേസില്‍ വൈദികന്‍ പ്രതിയായ സംഭവത്തില്‍ താമരശേരി ബിഷപ്പിനെതിരെയും ഗുരുതര ആരോപണവുമായി വീട്ടമ്മയുടെ മൊഴി. വൈദികനെതിരെ ആദ്യം പരാതിയുമായി സമീപിച്ചത് ബിഷപ്പിനെയായിരുന്നു. എന്നാല്‍ നീതി ലഭിച്ചില്ലെന്ന് വീട്ടമ്മ മൊഴിയില്‍ പറയുന്നു. വൈദികന്‍ മനോജ് പ്ലാക്കൂട്ടത്തിനെതിരെ ആദ്യ പരാതി നല്‍കിയത് ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിലിനായിരുന്നെന്ന് വീട്ടമ്മ മൊഴിയില്‍ പറയുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്നും മൊഴിയില്‍ പറയുന്നു.

വൈദികനെതിരെ പരാതിയുമായി സമീപിച്ചപ്പോള്‍ ബിഷപ്പ് രണ്ട് വൈദികരെ തന്റെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. ആരോപണത്തിന് പരിഹാരം ഉണ്ടാക്കാമെന്നായിരുന്നു വൈദികര്‍ വാഗ്ദാനം ചെയ്തത്. ഇത് വിശ്വസിച്ചാണ് പോലീസില്‍ പരാതി നല്‍കാതിരുന്നത്. എന്നാല്‍ ബിഷപ്പിന്റെ ഭാഗത്തുനിന്നും നീതി ലഭിച്ചിട്ടില്ലെന്നും വീട്ടമ്മ നല്‍കിയ മൊഴിയില്‍ പറയുന്നു. 

കുട്ടികള്‍ ഇല്ലാതിരുന്ന സമയം വൈദികന്‍ മനോജ് പ്ലാക്കൂട്ടം വീട്ടിലെത്തി തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മ പരാതി നല്‍കിയത്. മതപരമായ സംഘടനയില്‍ നിന്നും നീതി ലഭിക്കുമെന്ന് കരുതിയാണ് പരാതി നല്‍കാന്‍ വൈകിയത്. മാത്രമല്ല പരാതി നല്‍കാതിരിക്കാന്‍ സഭയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായെന്നും വീട്ടമ്മ പരാതിയില്‍ വ്യക്തമാക്കുന്നു. 2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 

അതേസമയം ഫാ. മനോജ് പ്ലാക്കൂട്ടം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഹര്‍ജി ഈ മാസം 19ന് കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് താമരശേരി രൂപത അധികൃതരില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. ബിഷപ്പിന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം



Join WhatsApp News
നിങ്ങള്‍ യേശുവിനെ ആരാധിക്കുന്നുവോ 2019-12-14 13:58:38

നിങ്ങള്‍ യേശുവിനെ ആരാധിക്കുന്നവര്‍ എങ്കില്‍ കേരളത്തിലെ യേശുവിനെ ആരാധിക്കണം. കാരണം:-

അമേരിക്ക, യുറോപ്, ബ്രിട്ടന്‍, ആസ്ട്രേലിയ എന്നിങ്ങനെ പരിഷ്കിര്‍തമായും സാമ്പത്തികമായും ഉയര്‍ന്ന രാജ്യങ്ങളില്‍; പുരോഹിതര്‍ നടത്തിയ റേപ്പ്, ബാല പീഡനം, ബാല രതി എന്നിവയുടെ നിമിത്തം   സഭക്ക് എതിരെ ഉള്ള കേസ്സുകളില്‍ സഭ പരാജയപെട്ടുകയും വന്‍ തുകകള്‍ നഷ്ട പരിഹാരം കൊടുക്കുകയും ചെയിതു. ഇപ്പോള്‍ അമേരിക്കയില്‍ നിലവിലുള്ള കേസ്സുകള്‍ക്ക് കൊടുക്കേണ്ട നഷ്ട പരിഹാരം 4 ബില്ല്യന്‍ ഡോളറില്‍ അധികം ആണ്. 1 ഡോളര്‍ =72 RS. $  4 000 000 000 x 72 =288 000 000 000 രൂപ.

ഇവിടുത്തെ എല്ലാം സഭകള്‍ യേശുവിനെ ആണ് കര്‍ത്താവും രഷകനും അയി ആരാധിക്കുന്നത്. എന്നാല്‍ കേരളത്തിലെ സഭകള്‍ക്ക് എതിരെ ഉള്ള  കഷി വഴക്ക്, ബാല രതി പീഡനം,റേപ്പ്, കന്യസ്ത്രി പീഡനം, കന്യാസ്ത്രി കൊലപാതകം, ഭൂമി തട്ടിപ്പ്, കൊലപാതകം; കേസ്സുകളില്‍ എല്ലാം തന്നെ പണം ഉള്ള സഭകള്‍ വിജയിക്കുന്നു. കേസ് തോറ്റാല്‍ ജഡ്ജിയെയോ, വക്കിലിനെയോ പണം കൊടുത്തു എതിര്‍ സ്വാധീനത്തില്‍ കൊണ്ട് വന്നു അതാണ് തോറ്റതു എന്നും, എന്നാല്‍ കേസ് ജയിച്ചാല്‍ യേശു അവരുടെ കൂടെ ആണ് എന്നും പറയും. ഇന്നുവരെയുള്ള കേസ്സുകളുടെ കണക്ക് വച്ച് നോക്കിയാല്‍ കേരളത്തിലെ സഭക്കാരുടെ യേശു മറ്റു രാജ്യങ്ങളിലെ യെസുവിനെക്കള്‍ ശക്തന്‍ ആണ്. അതിനാല്‍ നിങ്ങള്‍ യേശുവിനെ ആരാധിക്കുന്നവര്‍ എങ്കില്‍ കേരള യേശുവിനെ ആരാധിക്കണം.

ഹല്ലെലുയ്യ!!!!!  സ്തോത്രം സ്തോത്ര0 !!!!!!!!! 

-andrew

സംസാരിക്കാന്‍ കൊതിക്കുന്ന 2019-12-14 15:05:54

** കന്യാസ്ത്രീമഠങ്ങളിലെ കട്ടിലുകൾക്കും, കിണറുകൾക്കും സംസാരശേഷിയുണ്ടായിരുന്നെങ്കിൽ,

** മഠങ്ങളിലെ ചാപ്പലുകളുടെ ജനലുകൾക്കും, വാതിലുകൾക്കും
സംസാരശേഷിയുണ്ടായിരുന്നെങ്കിൽ,

** മഠങ്ങളിലെ വൃക്ഷലതാദികൾക്ക്
സംസാരശേഷിയുണ്ടായിരുന്നെങ്കിൽ,

** സെമിനാരികളിലെ ചുമരുകൾക്ക് സംസാരശേഷിയുണ്ടായിരുന്നെങ്കിൽ,

** പള്ളിമേടകളിലെ കിടക്കകൾക്കും, ഫാനുകൾക്കും സംസാരശേഷിയുണ്ടായിരുന്നെങ്കിൽ,

** ദേവാലയങ്ങളിലെ വി. രൂപങ്ങൾക്ക്
സംസാരശേഷിയുണ്ടായിരുന്നെങ്കിൽ,

** അൾത്താരയിലെ ബലിപീഠങ്ങൾക്ക്
സംസാരശേഷിയുണ്ടായിരുന്നെങ്കിൽ,

എങ്കിൽ..... എങ്കിൽ..... എങ്കിൽ.....

**** ഇന്ന് എത്ര കർദ്ദിനാൾമാരും, ബിഷപ്പുമാരും, വൈദീകരും, കന്യാസ്ത്രീകളും സഭയിൽ ശേഷിക്കുമായിരുന്നു...?

***പുറത്തു വരുന്ന ലൈംഗിക അരാജകതത്വ വാർത്തകളും, പീഢന പരമ്പരങ്ങളും, ആത്മഹത്യകളും, കൊലപാതകങ്ങളും, സാമ്പത്തിക തട്ടിപ്പുകളും കേവലും 1% ത്തിൽത്താഴെ മാത്രമല്ലേ എന്ന വിശ്വാസികളുടെ സംശയം
ന്യായമല്ലേ?

കടപ്പാട്...Fb post [copied & posted by andrew]

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക