Image

മകന്‍റെ ആഡംബര വിവാഹം; സിപിഎം നേതാവിനെ പാര്‍ട്ടി സസ്പെന്‍റ് ചെയ്തു

Published on 15 December, 2019
മകന്‍റെ ആഡംബര വിവാഹം; സിപിഎം നേതാവിനെ പാര്‍ട്ടി സസ്പെന്‍റ് ചെയ്തു

ആലപ്പുഴ: മകന്‍റെ വിവാഹത്തിന് ആഡംബര സത്കാരം ഒരുക്കിയ ഏരിയ കമ്മിറ്റി അംഗത്തെ സസ്പെന്‍റ് ചെയ്ത് സിപിഎം. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗമായ സിവി മനോഹരനെതിരെയാണ് പാര്‍ട്ടി നടപടി. ശനിയാഴ്ച ചേര്‍ന്ന അടിയന്തര ഏരിയ കമ്മിറ്റി യോഗത്തിലാണ് പാര്‍ട്ടി തിരുമാനം. വിവാഹ ധൂര്‍ത്തിന്‍റെ പേരിലെ നടപടി.


ഇക്കഴിഞ്ഞ 12 നായിരുന്നു മനോഹരന്‍റെ മകന്‍റെ വിവാഹം. ചേര്‍ത്തലയിലെ അരീപ്പറമ്ബില്‍ വെച്ച്‌ വെള്ളിയാഴ്ച വൈകീട്ട് വിവാഹത്തിന്‍റെ സത്കാരവും നടത്തി. ഇവന്‍റ് മാനേജ്മെന്‍റ് കമ്ബനിയ്ക്കായിരുന്നു സത്കാരത്തിന്‍റെ ചുമതല. സത്കാരത്തിന്‍റെ ഭാഗമായി ഡിജെ പാര്‍ട്ടിയും ഒരുക്കിയിരുന്നു. ഡിജെയ്ക്കിടെ ചിലര്‍ തമ്മില്‍ വാക്കേറ്റം നടന്നു. ഇതിനിടെ കയ്യാങ്കളിയും ഉണ്ടായി. ഇതിന് പിന്നാലെ പ്രദേശത്തെ വീടുകള്‍ കയറിയും നേരിയ ആക്രമണവും നടന്നു.


ഇതേ തുടര്‍ന്നാണ് ശനിയാഴ്ച അടിയന്തരമായി ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നത്. അതേസമയം തന്‍റെ അറിവോടെയല്ല ഡിജെ നടത്തിയതെന്നായിരുന്നു മനോഹരന്‍റെ വിശദീകരണം. മകനാണ് പരിപാടികള്‍ എല്ലാ പ്ലാന്‍ ചെയ്തതെന്നും മനോഹരന്‍ വിശദീകരിച്ചെങ്കിലും നേതൃത്വം ഇത് മുഖവിലയ്ക്ക് എടുത്തില്ല. വിവാഹസല്‍ക്കാരത്തിലെ ധൂര്‍ത്ത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും പാര്‍ട്ടി നേതാവിനെ യോജിച്ച സമീപനമല്ല മനോഹരന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഏരിയാ കമ്മിറ്റി വിലയിരുത്തി.


തുടര്‍ന്നായിരുന്നു നടപടി.ആറ് മാസത്തേക്കാണ് മനോഹരനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന ്സസ്പെന്‍റ് ചെയ്തിരിക്കുന്നത്. കര്‍ഷക സംഘം കഞ്ഞിക്കുഴി ഏരിയ പ്രസിഡന്‍റ് കൂടിയായിരുന്നു സിവി മനോഹരന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക