Image

ഫാത്തിമ ലത്തീഫിന്‍റെ മരണം: സി.ബി.ഐക്ക്‌ വിടാന്‍ ശിപാര്‍ശ

Published on 15 December, 2019
 ഫാത്തിമ ലത്തീഫിന്‍റെ മരണം: സി.ബി.ഐക്ക്‌ വിടാന്‍ ശിപാര്‍ശ

ചെന്നൈ: മദ്രാസ്‌ .െഎ..െഎ.ടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെറ മരണവുമായി ബന്ധപ്പെട്ട കേസ്‌ സി.ബി.ഐക്ക്‌ വിടാന്‍ ശിപാര്‍ശ. തമിഴ്‌നാട്‌ സര്‍ക്കാറാണ്‌ കേസില്‍ സി.ബി.ഐ അന്വേഷണത്തിന്‌ ശിപാര്‍ശ ചെയ്‌തത്‌. കേസ്‌ സി.ബി.െഎ അന്വേഷിക്കുമെന്ന്‌ കേന്ദ്രസര്‍ക്കാരും കുടുംബത്തിന്‌ ഉറപ്പ്‌ നല്‍കിയിരുന്നു.

കേസ്‌ സി.ബി..െഎയെ ഏല്‍പിക്കുന്നത്‌ സംസ്ഥാന സര്‍ക്കാറിന്‌ പരിഗണിക്കാവുന്നതാണെന്ന്‌ മദ്രാസ്‌ ഹൈകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

 ജനുവരി 22നകം ചെന്നൈ സിറ്റി ക്രൈംബ്രാഞ്ച്‌ പൊലീസ്‌ കേസന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക