Image

പൗരത്വ ഭേദഗതി നിയമത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന്‌ അമിത്‌ ഷാ

Published on 15 December, 2019
പൗരത്വ ഭേദഗതി നിയമത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന്‌ അമിത്‌ ഷാ


പൗരത്വ ഭേദഗതി നിയമത്തില്‍ ആവശ്യമുണ്ടെങ്കില്‍ നേരിയ മാറ്റം വരുത്താന്‍ തയാറെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ. ഒരു റാലിയില്‍ പങ്കെടുത്ത്‌ സംസാരിക്കവെയാണ്‌ ഷാ ഇത്‌ പറഞ്ഞത്‌.

വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്കയകറ്റുമെന്ന്‌ മേഘാലയ മുഖ്യമന്ത്രിക്ക്‌ ഉറപ്പ്‌ നല്‍കിയെന്നും അമിത്‌ ഷാ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം അമിത്‌ ഷായെ കണ്ടിരുന്നു. ക്രിസ്‌മസിന്‌ ശേഷം സമാധാനപൂര്‍വം കാര്യം ചര്‍ച്ച ചെയ്യാമെന്നും പൗരത്വ ഭേദഗതി നിയമത്തെ ആരും ഭയക്കേണ്ടമില്ലെന്നും അമിത്‌ ഷാ.

നേരത്തെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതില്‍ അസമിന്റെ വികാരം പ്രധാനമന്ത്രിയെ അറിയിക്കാന്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാരും തീരുമാനിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ്‌ നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക