Image

മെക്സിക്കോയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ 49 മൃതദേഹങ്ങള്‍ കണ്ടെത്തി

Published on 13 May, 2012
മെക്സിക്കോയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ 49 മൃതദേഹങ്ങള്‍ കണ്ടെത്തി
മെക്സിക്കോസിറ്റി: മെക്സിക്കോയിലെ മോണ്‍ടെറി നഗരത്തിനടുത്ത് സാന്‍ഹുവാനില്‍ 49 പേരുടെ അംഗഭംഗം വന്ന മൃതദേഹങ്ങള്‍ ഹൈവേയില്‍ ചാക്കില്‍കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്െടത്തി. മയക്കുമരുന്നു മാഫിയയാണ് കൊലപാതകത്തിനുപിന്നിലെന്നു സംശയിക്കുന്നു. ആറു മൃതദേഹങ്ങള്‍ വനിതകളുടേതാണ്. മയക്കുമരുന്നുമാഫിയകള്‍ എതിരാളികളെ കൊലപ്പെടുത്തി പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നത് മെക്സിക്കോയില്‍ പതിവാണ്. എതിരാളികളില്‍ ഭീതിവിതയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക