Image

ഗ്രേറ്റ തുന്‍ ബര്‍ഗ് ടൈം മാഗസിന്റെ പേഴ്സണ്‍ഓഫ് ദി ഇയര്‍

പി പി ചെറിയാന്‍ Published on 15 December, 2019
ഗ്രേറ്റ തുന്‍ ബര്‍ഗ് ടൈം മാഗസിന്റെ പേഴ്സണ്‍ഓഫ് ദി ഇയര്‍
2019 ലെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായി ഗ്രേറ്റ തുന്‍ ബര്‍ഗിനെ ടൈം മാഗസിന്‍ തിരഞ്ഞെടുത്തു. പരിസ്ഥിതി സംരക്ഷണത്തില്‍ ആഗോള തലത്തില്‍ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചതാണ് ഗ്രേറ്റയെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ടൈം എഡിറ്റോറിയല്‍ ബോര്‍ഡ് വ്യക്തമാക്കി.

ഒരു സാധാരണ പെണ്‍കുട്ടിയായ ഗ്രേറ്റഅധികാര കേന്ദ്രങ്ങള്‍ക്കു മുമ്പാകെ സത്യം വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച് പുതുതലമുറയുടെ മുഖമായി മാറിയെന്നും ടൈം പറയുന്നു.

സെപ്റ്റംബറില്‍ 139 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത യു.എന്‍ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ ലോക രാജ്യങ്ങളുടെ നിരുത്തരവാദപരമായ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ഗ്രേറ്റ തുന്‍ ബര്‍ഗ് എന്ന പതിനാറുകാരി ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.

അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് നിങ്ങളെന്റെ സ്വപ്നങ്ങളും ബാല്യവും തകര്‍ത്തു. മനുഷ്യര്‍ മരിക്കുകയാണ്, ദുരിതമനുഭവിക്കുകയാണ്, മുഴുവന്‍ ആവാസ വ്യവസ്ഥയും തകരുകയാണ്. വിനാശത്തിന്‍ വക്കിലാണ് എന്നിട്ടും നിങ്ങള്‍ക്ക് പണത്തെക്കുറിച്ചും സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുമാണ് പറയാനുള്ളത്', യു.എന്നിലെ ഗ്രേറ്റയുടെ ഈ വാക്കുകള്‍ വലിയ ചര്‍ച്ചാവിഷയമായി.

ഇതിനു ശേഷം കഴിഞ്ഞ ദിവസം നടന്ന മാഡ്രിഡില്‍ നടന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയിലും ഗ്രേറ്റ തന്റെ നിലപാട് തുറന്നടിച്ചു. രാഷ്ട്രീയ നേതാക്കളുടെയും അധികാരികളും നടപടി എടുക്കുമെന്ന് വാഗ്ദാനം ചെയ്യുമെങ്കിലും ഒന്നും പ്രാവര്‍ത്തികമാക്കില്ല ഇതാണ് യാഥാര്‍ത്ഥ അപകടം. തെറ്റായ കണക്കു സൂചികകളും പി.ആര്‍ വര്‍ക്കുകള്‍ക്കും അപ്പുറം ഒന്നും നടക്കുന്നില്ല. എന്നാണ് സ്പെയിനില്‍ മാഡ്രിഡില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ അരോപിച്ചത്.

ടൈം മാഗസിന്റെ പേഴ്സണ്‍ഓഫ് ദ ഇയറില്‍ഗ്രേറ്റയോടെപ്പം പത്തു പേരെയാണു പരിഗണിച്ചിരുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്, ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് നാന്‍സി പെലോസി, തുടങ്ങിയ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളും പരിഗണനയിലുണ്ടായിരുന്നു.
ഗ്രേറ്റ തുന്‍ ബര്‍ഗ് ടൈം മാഗസിന്റെ പേഴ്സണ്‍ഓഫ് ദി ഇയര്‍ഗ്രേറ്റ തുന്‍ ബര്‍ഗ് ടൈം മാഗസിന്റെ പേഴ്സണ്‍ഓഫ് ദി ഇയര്‍ഗ്രേറ്റ തുന്‍ ബര്‍ഗ് ടൈം മാഗസിന്റെ പേഴ്സണ്‍ഓഫ് ദി ഇയര്‍ഗ്രേറ്റ തുന്‍ ബര്‍ഗ് ടൈം മാഗസിന്റെ പേഴ്സണ്‍ഓഫ് ദി ഇയര്‍
Join WhatsApp News
ഇ കുട്ടി ഒരു ഹീറോ 2019-12-15 08:00:33
 വിവരം ഉള്ള എല്ലാ മാതാപിതാക്കള്‍ അവരുടെ കുട്ടികളും ഇ കുട്ടിയെ പോലെയുള്ള നന്മ്മകള്‍ വാരി വിതറട്ടെ എന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ ട്രുംപിസ്ടുകളുടെ നേതാവ് ഇ കുട്ടിയെ പല പ്രാവശ്യം പരിഹസിച്ചു.- നാരദന്‍ 
Merry Christmas to Trump 2019-12-15 21:17:58
Senate Minority Leader Chuck Schumer made it clear in a letter to Majority Leader Mitch McConnell Sunday night that he prefers a Senate impeachment trial with witness testimony and new documents, a direct rebuttal to top Republicans who have argued in recent days that a shorter trial without witnesses would spare the Senate from becoming a partisan circus.

In the letter obtained by CNN, Schumer, a New York Democrat, called for at least four witnesses to testify, including acting White House chief of staff Mick Mulvaney, former national security adviser John Bolton, senior adviser to the acting White House chief of staff Robert Blair and Office of Management and Budget official Michael Duffey.
"We believe all of this should be considered in one resolution. The issue of witnesses and documents, which are the most important issues facing us, should be decided before we move forward with any part of the trial," Schumer wrote in the letter, adding that he would be "open to hearing the testimony of additional witnesses."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക