Image

രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നു: യച്ചൂരി

Published on 15 December, 2019
രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നു: യച്ചൂരി
ആലപ്പുഴ : ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ മുന്നിട്ടിറങ്ങി രാജ്യത്തിന് മാതൃകയാകണമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം മറ്റു സംസ്ഥാനങ്ങളും വരും ദിവസങ്ങളില്‍ പിന്തുടരും.മോദി ഭരണത്തിന്റെ കീഴില്‍ ഭരണഘടനയെ ആസൂത്രിതമായി തകര്‍ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുകയാണ്.

ജനാധിപത്യ മൂല്യങ്ങള്‍ അട്ടിമറിച്ച് ആര്‍എസ്എസ് അജന്‍ഡയായ ഹിന്ദു രാഷ്ട്രത്തിലേക്ക് രാജ്യത്തെ നയിക്കുകയാണ് ലക്ഷ്യം. മുസ്‌ലിം വിരുദ്ധത സൃഷ്ടിച്ച് ഹിന്ദുത്വ വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അറവുകാട് പ്രഖ്യാപനത്തിന്റെ 50ാം വാര്‍ഷിക സംഗമം ഉദ്ഘാടനം ചെയ്ത് യച്ചൂരി പറഞ്ഞു.രാജ്യത്തിന്റെ സാമ്പത്തിക മേഖല ഐസിയുവിലാണ്. രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ് മോദി ഭരണത്തില്‍ മെച്ചമുള്ളത്. യച്ചൂരി ആരോപിച്ചു.കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് അറവുകാട് പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി ഉണ്ടായതെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള പറഞ്ഞു.

സമ്മേളനത്തില്‍ മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിച്ചു.സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍, മന്ത്രി തോമസ് ഐസക്, എന്‍.ആര്‍.ബാലന്‍, കെ.വി.രാമകൃഷ്ണന്‍, എ.എം. ആരിഫ് എംപി, എംഎല്‍എമാരായ സജി ചെറിയാന്‍, യു.പ്രതിഭ, ആര്‍. രാജേഷ്, സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍, സി.എസ്.സുജാത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ടി.കെ. ദേവകുമാര്‍, കെ.രാഘവന്‍, ഡി. ലക്ഷ്മണന്‍, എച്ച്. സലാം, എ.ഓമനക്കുട്ടന്‍, എ.ഡി. കുഞ്ഞച്ചന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, എം.സത്യപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
Sudhir Panikkaveetil 2019-12-15 10:48:11
അഖണ്ഡ ഭാരതം വിഭജിക്കപ്പെട്ടത് 
മതത്തിന്റെ പേരിലാണെന്ന് ചരിത്രത്തിൽ 
പറയുന്നത് തെറ്റാണോ.  ആരായിരുന്നു 
അതിനുത്തരവാദി?
curious 2019-12-15 12:40:49
അന്നത്തെ മുസ്ലിംകൾ പാക്കിസ്ഥാനുമായി പോയി. ഇന്നത്തെ മുസ്ലിംകൾക്കും അവകാശം ചോദിക്കാം. ഇത് അവരുടെയും നാട് തന്നെ.
വിഭജനത്തിനു കാരണം മുസ്ലിംകൾ മാത്രമാണോ? സവർകരെപ്പോലുള്ളവർ എന്താ പറഞ്ഞത്? ഹിന്ദു പ്രത്യേക രാജ്യമാണെന്ന് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക