Image

മുത്തപ്പന്‍പുഴയില്‍ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റ് സംഘം എത്തി

Published on 15 December, 2019
മുത്തപ്പന്‍പുഴയില്‍ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റ് സംഘം എത്തി
തിരുവമ്പാടി : മുത്തപ്പന്‍പുഴയില്‍ വീണ്ടും മാവോയിസ്റ്റ് സംഘം എത്തി. മറിപ്പുഴ റോഡില്‍ മുണ്ടയ്ക്കല്‍ ബെന്നിയുടെ വീട്ടിലാണു കഴിഞ്ഞ ദിവസം രാത്രി ആയുധധാരികളായ മാവോയിസ്റ്റുകള്‍ എത്തിയത് .വൈകിട്ട് 7ന് എത്തിയ സംഘം രാത്രി 10 .30 വരെ വീട്ടില്‍ തങ്ങി. ഭക്ഷണം കഴിച്ച് ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ചാണു മടങ്ങിയത്. കയ്യിലുണ്ടായിരുന്ന ലഘുലേഖകളും വിതരണം ചെയ്തു. 2 പുരുഷന്മാരും സ്ത്രീയും അടങ്ങുന്ന സംഘമാണു ബെന്നിയുടെ വീട്ടിലെത്തിയത്.

തോട്ടം തൊഴിലാളികള്‍ അടിമകളല്ല, പാടി മുറികളിലെ ദുരിത ജീവിതത്തില്‍ നിന്നു സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുക തുടങ്ങിയ തലക്കെട്ടുകളോടെ കനല്‍ പാത എന്ന ലഘുലേഖയാണ് വിതരണം ചെയ്തത്. തോട്ടം തൊഴിലാളികളുടെ മിനിമം കൂലി 800 രൂപയാക്കുക, തോട്ടം തൊഴിലാളികള്‍ക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം തുടങ്ങിയ കാര്യങ്ങളും ലഘുലേഖയില്‍ പറയുന്നു. തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം മുത്തപ്പന്‍ പുഴയില്‍ വന്ന മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന സോമന്‍ ഇത്തവണയും ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

Join WhatsApp News
എന്തിയേ ചെന്നിത്തല 2019-12-15 12:38:14
 മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ചതിനു കിടന്നു കീറ്റിയ ചെന്നിത്തല എവിടെ?
-ചാണക്യന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക