Image

മസ്‌കറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ക്രിസ്മസ് കരോള്‍

Published on 15 December, 2019
മസ്‌കറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ക്രിസ്മസ് കരോള്‍
മസ്‌കറ്റ്: സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവകയുടെ ക്രിസ്മസ് കരോള്‍ ആഘോഷം ബുധനാഴ്ച വൈകിട്ട് ഏഴു മുതല്‍ റൂവി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തോലിക്ക പാരിഷ് ഹാളില്‍ നടക്കും. സെന്റ് ജെയിംസ് സിഎസ്ഐ ഇടവക വികാരി. ഫാദര്‍ . അനില്‍ തോമസ്. ക്രിസ്മസ് സന്ദേശം നല്‍കും. വികാരി ഫാ. ഷിജോ. ടി. സ്‌കറിയ, വൈസ് പ്രസിഡന്റ് കെ. കെ. തോമസ് എന്നിവര്‍ പ്രസംഗിക്കും.

ക്രിസ്മസ് ഗാന ശുശ്രുഷ, ബൈബിള്‍ റീഡിങ്, നിശ്ചല ദൃശ്യം, ക്രിസ്മസ്സിനോട് അനുബഡീച്ചുള്ള വിവിധ പരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി സാം ജോണ്‍ , ട്രസ്റ്റി അനില്‍ പോള്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ബിജു വെണ്ണിക്കുളം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക