Image

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ അവധിയില്‍: എം. ഭാസ്കരന് ചുമതല

Published on 13 May, 2012
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ അവധിയില്‍: എം. ഭാസ്കരന് ചുമതല
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചു. സ്വകാര്യ അവധിയാണെന്നും ഇക്കാര്യത്തില്‍ മറ്റ് ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായിരുന്ന എം ഭാസ്കരനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ സിപിഎം രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങുമ്പോഴാണ് ജില്ലാ സെക്രട്ടറി അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. ശനിയാഴ്ച മുതലാണ് ടി.പി. രാമകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചതെന്നാണ് വിവരം. സ്വകാര്യ സന്ദര്‍ശനത്തിനായി ചൈനയില്‍ പോകാന്‍ വേണ്ടിയാണ് അവധിയെടുത്തതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. നേരത്തെ തന്നെ അദ്ദേഹം അവധിക്ക് അപേക്ഷ നല്‍കിയിരുന്നതാണെന്നും പാര്‍ട്ടി നേതൃത്വം വിശദീകരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക