Image

പൗരത്വ ഭേദഗതി ബില്ലിനെതിരെ അമേരിക്കയിലും പ്രതിഷേധം

Published on 15 December, 2019
പൗരത്വ ഭേദഗതി ബില്ലിനെതിരെ അമേരിക്കയിലും പ്രതിഷേധം
ന്യൂയോര്‍ക്: പൗരത്വ ഭേദഗതി ബില്ലിനെതിരെ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹവും പ്രതിഷേധവുമായി രംഗത്ത്.

ന്യൂയോര്‍ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുമ്പില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എയുടെ ആഭിമുഖ്യത്തില്‍ ‘ഭാരത് ബചാവോ’ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ പ്രതിഷേധ ധര്‍ണയില്‍ കെ.എം.സി.സി അടക്കമുള്ള സംഘനകളുടെ പങ്കാളിത്തമുണ്ടായി. ‘മതേരര ഇന്ത്യയെ രക്ഷിക്കൂ, എന്‍.ആര്‍.സി വേണ്ട, സി.എ.ബി വേണ്ട’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മതേതര ഇന്ത്യയെ തകര്‍ക്കുകയാണെന്നും അത് അനുവദിക്കാനാകില്ലെന്നും ധര്‍ണയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഇരുവരും ഹിറ്റ്‌ലറിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യക്കാര്‍ക്കായി തടവറകള്‍ പണിയുകയാണെന്നും അവര്‍ ആരോപിച്ചു. കെ.എം.സി.സി നേതാവ് ഷെമി അടിമാലി അടക്കമുള്ളവര്‍ സംസാരിച്ചു.  

പൗരത്വ ഭേദഗതി ബില്ലിനെതിരെ അമേരിക്കയിലും പ്രതിഷേധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക