Image

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത്‌ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞു

Published on 16 December, 2019
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത്‌  പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞു

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത്‌ പ്രതിഷേധം ശക്തമാവുന്നു. പെരിന്തല്‍മണ്ണ പട്ടിക്കാട്‌ വെച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്ത്‌ നിന്നും നിലമ്‌ബൂരിലേക്ക്‌ പോകുന്ന രാജറാണി എക്‌സ്‌പ്രസാണ്‌ പ്രതിഷേധക്കാര്‍ തടഞ്ഞത്‌.

കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലും വലിയ പ്രതിഷേധമാണ്‌ ഉയര്‍ന്നത്‌. സര്‍വ്വകലാശാലാ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. 

സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി ക്യാമ്‌ബസിന്‌ പുറത്തിറങ്ങി. ജില്ലയിലെ പല കലാലയങ്ങളിലും വിദ്യാര്‍ത്ഥികള്‍ പഠിപ്പ്‌ മുടക്കി. കൊണ്ടോട്ടി ഗവര്‍മെന്റ്‌ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക