Image

അലിഗഢ്, ജാമിഅ മിലിയ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വതി

Published on 16 December, 2019
അലിഗഢ്, ജാമിഅ മിലിയ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വതി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരേ രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നടക്കുന്ന വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. മാധ്യമപ്രവര്‍ത്തകയായ റാണ അയ്യൂബ് പങ്കുവച്ച ഒരു ട്വീറ്റ് റീ ട്വീറ്റ് ചെയ്താണ് പാര്‍വതി തന്റെ നിലപാട് വ്യക്തമാക്കിയത്. 'ജാമിയ ആന്റ് അലിഗഢ്.... തീവ്രവാദം', എന്ന് കുറിച്ച പാര്‍വതി വിദ്യാര്‍ഥികള്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കുന്ന ഹാഷ്ടാഗുകളും പങ്കുവച്ചു.


അലിഗഢിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിക്കുന്ന പോലിസുകാരുടെ വീഡിയോ ആണ് റാണ അയ്യൂബ് പങ്കുവച്ചിരിക്കുന്നത്. അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരേയും നേരത്തെ പാര്‍വതി രംഗത്തുവന്നിരുന്നു. നട്ടെല്ലിലൂടെ ഭയം കയറിവരുന്നെന്നും ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നുമാണ് പാര്‍വതിയുടെ ട്വീറ്റ്. നടി റീമാ കല്ലിങ്കലും പൗരത്വ നിയമ ഭേദഗതിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക