Image

ഹണി ബെഞ്ചമിന്‍ കൊല്ലം മേയറായി തെരഞ്ഞെടുക്കപ്പെട്ടു

Published on 16 December, 2019
ഹണി ബെഞ്ചമിന്‍ കൊല്ലം മേയറായി തെരഞ്ഞെടുക്കപ്പെട്ടു

കൊല്ലം മേയറായി സിപിഐയിലെ ഹണി ബെഞ്ചമിന്‍ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന നേതൃത്വമാണ് ഹണി ബെഞ്ചമിന്റെ പേര് നിര്‍ദേശിച്ചത്. മുന്നണി ധാരണ പ്രകാരം സിപിഎം പ്രതിനിധി വി. രാജേന്ദ്രബാബു രാജിവെച്ചതിനെ തുടര്‍ന്നാണ് കൊല്ലത്ത് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്.


യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പ്രതിപക്ഷ നേതാവുമായ എ കെ ഹഫീസിനെ 14 നെതിരെ 37 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിപിഎമ്മിലെ ഹണി ബെഞ്ചമിന്‍ കൊല്ലം മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയും എസ്ഡിപിഐയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കടുത്ത വിഭാഗീയതക്കൊടുവിലാണ് സിപിഎം ഹണി ബെഞ്ചമിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക