Image

ആ ഒരാള്‍ (കവിത: സാന്‍)

Published on 16 December, 2019
ആ ഒരാള്‍ (കവിത: സാന്‍)
ഒരാള്‍ ഇല്ലെന്ന് വിശ്വസിക്കാന്‍
നിങ്ങള്‍ക്ക് അത്രമേല്‍ പ്രയാസം
അനുഭവപ്പെടുകയാണെങ്കില്‍
വെറുതെയങ്ങ്
അയാളുണ്ടെന്ന്
വിശ്വസിച്ചേക്കണംഒറ്റയ്ക്കാണെന്നു തോന്നുമ്പോള്‍
മടക്കിപ്പിടിച്ച കൈകള്‍ നിവര്‍ത്തി,
ചേര്‍ത്ത് പിടിക്കാന്‍ പാകത്തില്‍
വച്ച് ഇടയ്ക്കിടെ അരികിലേക്ക്
നോക്കുകഒരു ചായ പറയുന്നിടത്തു
നിങ്ങള്‍ രണ്ടെണ്ണം പറയുക
തണുത്താറും വരെ
അതിന്റെ ഊഷ്മാവിലേക്ക്
വെറുതെ നോക്കിയിരിക്കുകടിക്കറ്റെടുക്കുമ്പോള്‍
എങ്ങോട്ടേക്കാണെങ്കിലും
രണ്ടെണ്ണം എടുക്കുക
കയ്യിലുള്ളതെന്തെങ്കിലും
അടുത്ത് ചേര്‍ത്ത് വച്ച്
ഇരിക്കാന്‍ വരുന്നവരോട്
ആളുണ്ടെന്ന് പറയുകഏകാന്തത
അത്രമേല്‍ ക്രൂരമാകുന്നുവെന്നു
തോന്നിയാല്‍
നിങ്ങള്‍ അയാള്‍ക്ക്
ഒരു കത്തെഴുതുക
നിങ്ങള്‍ പ്രതീക്ഷിക്കുന്ന മറുപടിയും
നിങ്ങള്‍ തന്നെ എഴുതി
നിങ്ങളുടെ അഡ്രസിലേക്ക് തന്നെ
അയക്കുകഅയാളില്ലാതെ പോകാന്‍
പ്രയാസമുള്ള ഇടങ്ങളിലേക്കൊക്കെ
തനിച്ചു തന്നെ പോവുകനഷ്ടപ്പെട്ടെന്ന്
വെറുതെ പോലും ആരോടും
പറയാതിരിക്കുകഉറങ്ങുമ്പോള്‍
അരികു ചേര്‍ന്ന് കിടക്കുക
അയാള്‍ തൊട്ടപ്പുറത്തു
പിണങ്ങിക്കിടക്കുകയാണെന്ന് കരുതുകകൂട്ടുകാരോ
വീട്ടുകാരോ
അയാളെക്കുറിച്ചു
ചോദിക്കുമ്പോള്‍
എന്നത്തേയും പോലെ
വാതോരാതെ പറയുകകാത്തു നില്‍ക്കുക
പതിവുപോലെ
ബീച്ചിലോ
കോഫീ ഷോപ്പിലോ
ഇടവഴിയിലോ,
അയാള്‍ വന്നില്ലല്ലോ
എന്ന പരിഭവത്തില്‍
പിണങ്ങി നടക്കുകവെറുതെ
വെറുതെയങ്ങ് കരുതുക
തനിച്ചല്ലെന്ന്‌നിങ്ങളുടെ
അനുവാദത്തോടെയല്ലാതെ
ഒരിക്കലും നിങ്ങള്‍ക്ക്
തനിച്ചാവാന്‍ ഇടയില്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക