Image

നല്ല കോട്ടയംകാരന് നല്ല അയല്ക്കാരായി സി.സി.ഡി. കുട്ടികള്‍

ജോയിച്ചന്‍ പുതുക്കുളം Published on 16 December, 2019
നല്ല കോട്ടയംകാരന് നല്ല അയല്ക്കാരായി സി.സി.ഡി. കുട്ടികള്‍
ചിക്കാഗോ: നല്ല കോട്ടയം കാരന്‍ എന്ന സിനിമയിലൂടെ നവജീവന്‍ പീ യു തോമസ്സ് എന്ന വ്യക്തിയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഏവരുടെയും ശ്രദ്ധ നേടിയപ്പോള്‍ ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ കുട്ടികള്‍ ഉണ്ണിക്ക് ഒരു ഊണ് എന്ന് ക്രിസ്മസ്സ് ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ നവജീവന് പുതുജീവന്‍ പകര്‍ന്ന് നല്ല അയല്ക്കാരായി മാറുന്നു . ക്രിസ്മസ്സ് നാളിലെ ത്യാഗത്തിലൂടെ സമാഹരിക്കുന്ന തുക നവജീവനെ സഹായിക്കുവാന്‍ കുട്ടികള്‍ കൈകോര്‍ക്കുന്നു.

ഈ ഒരു നല്ല സംരഭത്തിനായി കുട്ടികള്‍ മാത്രമല്ല സുമനസ്സുകളായ നിരവധി പേര്‍ മുന്നോട്ട് വന്നിട്ടുണ്ട് . ജൊനാഥന്‍ കാരിക്കല്‍ , ജേക്കബ് ചീറ്റാലക്കാട്ട് എന്നിവര്‍ ഈ പദ്ധതിക്ക് മെഗാ സ്‌പോണ്‍സേഴ്‌സ് ആയി മുന്നോട്ട് വന്നത് കുട്ടികള്‍ക്ക് വലിയ പ്രോത്സാഹനമായി.
സ്റ്റീഫന്‍ ചൊള്ളബേല്‍ (പി.ആര്‍. ഒ) അറിയിച്ചതാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക