Image

ഫ്‌ളൂ മരണം 1300 കടന്നു, പ്രതിരോധ കുത്തിവെയ്പുകള്‍ എടുക്കണമെന്ന് സി ഡി സി

പി പി ചെറിയാന്‍ Published on 17 December, 2019
ഫ്‌ളൂ മരണം 1300 കടന്നു, പ്രതിരോധ കുത്തിവെയ്പുകള്‍ എടുക്കണമെന്ന് സി ഡി സി
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഈ വര്‍ഷം ഇതുവരെ ഫ്‌ളൂ ബാധിച്ചു മരിച്ചവരുടെ എണ്ണം 1300 കവിഞ്ഞതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡിസംബര്‍ 14 വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

2.6 മില്യണ്‍ പേര്‍ക്കാണ് ഇതുവരെ ഫല്‍ ബധിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത് ഇതില്‍ 23000 പേരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അലബാമ, അര്‍ക്കന്‍സാസ്, ജോര്‍ജിയ., മിസ്സിസിപ്പി, ന്യൂമെക്‌സിക്കൊ, സൗത്ത് കരോളിനാ, ടെന്നിസ്സി, ടെക്‌സസ്, വെര്‍ജിനിയ, വാഷിംഗ്ടണ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ രോഗം സാരമായി ബാധിച്ചത്.

ഇന്‍ഫല്‍വന്‍സ ബി/ വിക്ടോറിയ വൈറസാണ് രോഗത്തിന്റെ പ്രധാന കാരണമായി സി ഡി സി ചൂണ്ടിക്കാണിച്ചത്. നാല് വയസ്സിന് താഴെയുള്ളവര്‍ക്കാണ് ഈ രോഗം കൂടുതല്‍ ബാധിച്ചത്.

പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിക്കയല്ലാതെ ഇത് തടയുവാന്‍ വേറെ വഴിയൊന്നുമില്ലെന്നും, ഫല്‍ വാക്‌സിന്‍ ഇനിയും എടുക്കുന്നതിന് സമയം വൈകിയിട്ടില്ലെന്നും അറിയിപ്പില്‍ പറയുന്നു.

രോഗം വന്ന് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാചിരിക്കുന്നതിനുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിക്കുകയാണ് നല്ലതെന്നും സി ഡി സി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക