Image

രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതിയും നൽകേണമേ-9 (ദുര്‍ഗ മനോജ്)

Durga Manoj Published on 19 December, 2019
രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതിയും നൽകേണമേ-9 (ദുര്‍ഗ മനോജ്)
അവൻ ദരിദ്ര ജനത്തെ രക്ഷിക്കുകയും അവരെ പീഡിപ്പിക്കുന്നവരെ  തകർത്തു കളയുകയും ചെയ്യട്ടെ.... " (എഴുപത്തിരണ്ടാം സങ്കീർത്തനം)

രാജാവ് പ്രജകൾക്കു വേണ്ടിയാണ് ഭരിക്കേണ്ടത്. അവൻ എപ്രകാരം ഏറ്റവും ദരിദ്രനു വേണ്ടി നിലകൊണ്ടുവോ അപ്രകാരം രാജാവ് പ്രജകളിലെ ഏറ്റവും നിസാരക്കാരനു വേണ്ടി നിലകൊള്ളണം.
അത് പ്രയാസമാണ് ഇന്നത്തെ ലോകത്തിൽ. കാരണം ഇന്ന് ഗതിവിഗതികൾ നിയന്ത്രിക്കപ്പെടുന്നത് തലച്ചോറു കൊണ്ട് ചിന്തിക്കുന്നവരാലാണ്. അവർ ഒരു നിമിഷത്തിൽ ഒഴുകിയെത്തേണ്ടുന്ന പണത്തിനു മാത്രമാണ് മൂല്യം കൽപ്പിക്കുക. നാം കണ്ടിട്ടില്ലേ ചെറു തോടുകളുടെ കരയിൽ പകുതി ജലത്തിലും പകുതി കരയിലുമായി ബഹുവിധ വർണ്ണങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്ന കാക്കപ്പൂക്കളേ, ആരാണ് അവയുടെ ഭംഗി ഒരു നിമിഷം നോക്കി നിൽക്കാത്തത്? എന്നാൽ അവയുടെ നിലനിൽപ്പ് ആരുടെയെങ്കിലും ഉറക്കം കെടുത്താറുണ്ടോ? ഇല്ല.പക്ഷേ അവ നിരന്തരം പൂവിട്ടു കൊള്ളും നമുക്കായ് എന്നൊരു ചിന്ത മാത്രമാണ് നമുക്കുള്ളത്. കാക്കപ്പൂവുകളോളമോ, അതിലേറെയോ നിസ്സാരമായാണ് നാം, നമ്മുടെ ഭരണാധികാരികൾ ഒക്കെ നമുക്ക് ചുറ്റുമുള്ള സഹജീവികളെ കാണുന്നത് എന്നത് ആരാണ് ചിന്തിക്കാറ്?

തലച്ചോറു കൊണ്ട് ചിന്തിക്കുന്നവർ ഹൃദയം കൊണ്ട് ചിന്തിക്കുന്നവരെ പിന്തള്ളുന്നു.
യഥാ രാജ തഥാ പ്രജ
എന്നു ശാസ്ത്രം.
ഓരോ ജനതക്കും അവർക്ക് അനുയോജ്യമായ ഭരണാധികാരികളെ ലഭിക്കുന്നുവെന്നും പണ്ഡിതമതം.
അപ്പോൾ പ്രജയെപ്പോലെ രാജാവ് എന്നും രാജാവിനെപ്പോലെ പ്രജയെന്നും പറയുവാനാകും. ലോകമെങ്ങും ഇന്ന് പടരുന്ന നീതി അസമത്വത്തിന്റേതാണ്. ദേശാടനപ്പക്ഷിയായ ഹുബാരകൾ പാകിസ്ഥാനിൽ വിദേശ രാജകുമാരന്മാരുടെ നായാട്ട് വിനോദത്തിന് ഇരയാവുമ്പോൾ ഇങ്ങ് കേരളത്തിൽ  മനോനില തെറ്റിയ  ഒരു സാധു ചെറുപ്പക്കാരൻ, കള്ളനെന്ന് മുദ്രകുത്തപ്പെട്ട് സദാചാര പോലീസായി ചമഞ്ഞ കാടന്മാരുടെ കടുത്ത പീഡനമേറ്റ് ചത്തൊടുങ്ങി. അതൊരു മധുവിൽ അവസാനിക്കുന്നില്ല എന്നും ഒന്നിൽ നിന്നും ജനങ്ങൾ പാഠം പഠിക്കുന്നില്ല എന്നതുമാണ് തലസ്ഥാനത്തെ അരും കൊലയും നമ്മെ പഠിപ്പിക്കുന്നത്.
ഇവിടെ ആരംഭിക്കുകയാണ് സാധുജനങ്ങളുടെ നിലവിളി. ആ രോദനം ആകാശം പിളർത്തി  നിന്റെ കർണ്ണങ്ങളിൽ പതിക്കട്ടെ. ഭരണാധികാരികൾ അവരുടെ അധികാര പരിധിയിലെ ഏറ്റവും പരാജയപ്പെട്ടവന്റെ ഏറ്റവും ദരിദ്രന്റെ കണ്ണീരൊപ്പാൻ ശ്രമം തുടങ്ങുമ്പോൾ മാത്രം ആ രാജ്യം ദൈവത്തിന്റെ സ്വന്തം രാജ്യമായി മാറും.കണക്കിന്റെ കളിയാണ് സാമ്പത്തികരംഗം. അതിൽ എല്ലാവരും മുന്നിലെത്തണമെന്നില്ല. കാരണം ആത്യന്തികമായി ദൈവം അവന്റെ സന്താനങ്ങളെ സൃഷ്ടിച്ചത്  ധനികരായി ലോകം നിറയ്ക്കുവാനല്ല.മറിച്ച് ദൈവീക ഗുണങ്ങളായ ദയയും, സ്നേഹവും കാരുണ്യവും ലാളിത്യവും ഒക്കെ മനസിലാക്കി അത് പ്രയോഗിച്ച് ലോകം മറ്റൊരു സ്വർഗ്ഗമാക്കി മാറ്റുവാനാണ്. എന്നാൽ നമ്മൾ മനുഷ്യർദൈവീക പദ്ധതികളെ തുരങ്കം വച്ച് അവയും സാമ്പത്തിക പദ്ധതികളാക്കി മാറ്റി. വീണ്ടും ഹൃദയം കൊണ്ട് ചിന്തിക്കുന്നവർ പരാജയപ്പെട്ടു കൊണ്ടിരുന്നു.
എങ്കിലും നാഥാ ഞാൻ നിന്നിലുള്ള വിശ്വാസത്തിൽ കടുകിട പോലും വീഴ്ച വരുത്താതെ കാത്തിരിക്കുന്നു. നിന്റെ രാജ്യം വരും...
Join WhatsApp News
ഉച്ചക്കും ഉണരാത്തവര്‍ 2019-12-19 06:53:09
 നം ഇന്ന് ജീവിക്കുന്നത് 21 അം നൂറ്റാണ്ടില്‍ ആണ്. അപ്പോള്‍ അത് അനുസരിച്ച് ചിന്തിക്കുകയും എഴുതുകയും പ്രവര്‍ത്തിക്കുകയും വേണം.
സൂനോംകാരി 2019-12-19 08:28:13
 
നിങ്ങൾ ആർക്കുവേണ്ടി പ്രാർത്ഥിക്കുന്നു - ദാവീദിനും  ശലോമോനും വേണ്ടിയോ?
എങ്കിൽ ഇവർ ആരായിരുന്നു എന്ന് കൂടി നോക്കുക.
 സങ്കീര്‍തതനം- 72 സലോമോന്‍റെ ഒരു സങ്കീര്‍ത്തനം എന്ന് തുടങ്ങി; 
 യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാർത്ഥനകൾ, അവസാനിച്ചിരിക്കുന്നു. എന്ന് കാണാം.
 രാജ ഭരണ കാലത്ത് അവരുടെ പേരില്‍ സാഹിത്യ രജന പതിവ് ആയിരുന്നു. അവര്‍ ആഹോവിര്തിക്ക് വേണ്ടി രാജ സ്തുതികളും എഴുതി. ധാവിദിനെ കുറിച്ചുള്ള കഥകള്‍ നോക്കിയാല്‍ അയാള്‍ക്ക് എഴുതുവാന്‍ സമയം ഉണ്ടായിരുന്നില്ല എന്നും കാണാം. ഒരു സാധരണ പുരുഷന്‍ ഒരു ആയുഷ്ക്കാലം മുഴുവന്‍ ഹീനത പ്രവര്‍ത്തിച്ചാലും ധാവിധിനെ വെല്ലുവാന്‍ സാധിക്കില്ല, സമുവേല്‍,രാജാക്കന്മ്മാര്‍ എന്ന പുസ്തകങ്ങള്‍ കൂടി വായിക്കുക. ഇയാള്‍ കാട്ടിയ പോക്രിത്തരങ്ങള്‍ നിമിത്തം ആലയം പണിയുവാന്‍ യാഹ് അനുവദിക്കുന്നില്ല.
 ഊരിയാവിനേ യുദ്ധ മുന്നണിയിൽ അയച്ചു കൊല്ലിച്ചു എന്നിട്ടു അയാളുടെ ഭാര്യ ബർസെബയെ തട്ടി എടുത്തു. അവളിൽ ഉണ്ടായ ആദ്യ കുട്ടിയെ യാഹ് കൊന്നു കളഞ്ഞു. രണ്ടാമൻ ആണ് സോളമൻ.  അബ്‌ശാലോമിൻ്റെ  അമ്മയെ തട്ടി എടുത്തു, അവരുടെ രാജ്യം ആയിരുന്ന ശാലോമും കൈക്കൽ ആക്കി, അവരുടെ മകൾ ദീനയെ ദാവീദിന്റെ മകൻ പ്രേമം നടിച്ചു ബലാത്സംഗം ചെയിതു. ദാവീദ് മകനെ ശിഷിച്ചില്ല. സ്വന്തം സഹോദരനെ കൊന്നു ആണ് ശലോമോൻ രാജാവ് ആകുന്നതു. ദാവീദിന് 9 ൽ അധികം ഭാര്യമാരും അനേകം വെപ്പാട്ടികളും ഉണ്ടായിരുന്നു. എന്നിട്ടും 70 ൽ ചാകാൻ കിടന്ന സമയത്തു  കുളിരു മാറ്റാൻ സുന്ദരി സൂനോംകാരിയെ കെട്ടിപിടിച്ചു ദാവീദ്. ശലോമോന് 7൦൦ ഭാര്യമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു. ഇവരെക്കുറിച്ചു രാജാക്കൻമാർ, ശമുവേൽ എന്ന പുസ്തകങ്ങളിൽ കാണുന്നത് അനുസരിച്ചു ഇവർക്ക്  കീർത്തങ്ങൾ എഴുതുവാൻ സമയം ഉണ്ടായിരുന്നോ എന്ന് കാണാം. നിങ്ങളുടെ പേര് കണ്ടിട്ട് ഒരു സ്ത്രീ എന്ന് തോന്നുന്നു. സ്ത്രികളെ വെറും ഉപഭോഗ വസ്തു മാത്രം ആയി ഉപയോഗിച്ച ഇവർക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ - എന്താ അവരുടെ കാലം തിരികെ വരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങളുടെ റോൾ എന്തായിരിക്കും; 
 ഇ രാജാവിനും മകനും വേണ്ടി നിങ്ങൾ പ്രാർത്ഥിക്കുന്നത് എന്ത് ഉദ്ദേശിച്ചു ആണ്?   -andrew 

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക