Image

ഉറക്കമില്ലായ്മയോ? സൂക്ഷിക്കുക വൃക്കരോഗത്തിന്റെ ലക്ഷണമാകാം

Published on 20 December, 2019
ഉറക്കമില്ലായ്മയോ? സൂക്ഷിക്കുക വൃക്കരോഗത്തിന്റെ ലക്ഷണമാകാം
വൃക്കരോഗത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന പലരും രോഗം തിരിച്ചറിയുന്നത് വളരെ വൈകിയാണ്. രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ അവഗണിക്കുന്നതാണ് ഇതിനു കാരണം. ഏതൊക്കെയാണ് ഈ പ്രാരംഭ ലക്ഷണങ്ങളെന്നു നോക്കാം.

എപ്പോള്‍ മൂത്രമൊഴിച്ചാലും മൂത്രത്തില്‍ കൂടുതലായി പത കാണുക. രാത്രിയില്‍ കൂടുതല്‍ പ്രാവശ്യം മൂത്രം ഒഴിക്കേണ്ടി വരിക അതിരാവിലെ മനംപുരട്ടല്‍ ഉണ്ടാവുക. മൂത്രത്തിന്റെ അളവു കുറയുക. കാണങ്കാലിലും പാദങ്ങളിലും മുഖത്തും നീരു കാണുക.

കണ്ണുകള്‍ക്കു ചുറ്റും വീക്കം കാണുക. വിശപ്പില്ലായ്മ അനുഭവപ്പെടുക.  ക്ഷീണം തോന്നുക, ഏകാഗ്രമായിരിക്കാന്‍ സാധിക്കാതെ വരിക.

മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക.  ഉറക്കം ശരിയാകാതെ വരിക. ഈ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി നിങ്ങള്‍ക്കുണ്ടെങ്കില്‍ വൃക്കരോഗ ചികിത്സകനെ ഉടന്‍തന്നെ കണ്ട് വേണ്ട നിര്‍ദ്ദേശം സ്വീകരിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക