പ്രണാമം (സീന ജോസഫ്)
SAHITHYAM
22-Dec-2019
SAHITHYAM
22-Dec-2019

നിലാവെണ്മയില്‍ മുങ്ങിക്കുളിച്ച് ധന്യമൊരു പുല്‍ക്കുടില്‍
കരുണവഴിയുമോമല്‍ മിഴിതുറക്കുന്നൊരുണ്ണി നക്ഷത്രം
കരുണവഴിയുമോമല്‍ മിഴിതുറക്കുന്നൊരുണ്ണി നക്ഷത്രം
കരളില്‍ കുന്തിരിക്കമെരിച്ചു സുഗന്ധം പകരുമൊരമ്മഹൃദയം
തനിത്തങ്കം തോല്‍ക്കും നെഞ്ചുമായ് കാവലാകും പിതൃമാനസം
ശാന്തിഗീതികള്‍ ആലപിക്കുന്നു മേഘരൂപികള്‍ മാലാഖമാര്‍
വ്രതശുദ്ധിയില്‍ വിനീതരായ് ശിരസ്സുനമിക്കും ജ്ഞാനരാജന്മാര്‍
സഹനം പുതച്ചു കുന്നിറങ്ങുന്നു അനുഗ്രഹീതര്‍ ആട്ടിടയര്‍
മിഴിയിമവെട്ടാതെ പുണ്യദര്‍ശ്ശനസാഫല്യമറിയും പൈക്കിടാങ്ങള്‍
തൂമഞ്ഞിന്‍ വെണ്‍പട്ടുപുതച്ചു കൃതാര്‍ത്ഥയാകുന്നു ഭൂമി
നമിക്കുക നിലംതൊട്ടു നമ്മള്‍,താഴ്മതന്‍ പുല്‍ത്തൊട്ടിലില്‍
നമുക്കുള്ളിലും പിറന്നിടട്ടെ വിശുദ്ധിതന്‍ ഉണ്ണിനക്ഷത്രം!
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments