Image

ബഹളത്തിനപ്പുറം എന്ത്; അതിന് അടിയന്തിര പരിഹാരം കണ്‍ടെത്തിയോ (ബ്‌ളസന്‍ ഹൂസ്റ്റന്‍)

ബ്‌ളസന്‍ ഹൂസ്റ്റന്‍ Published on 23 December, 2019
ബഹളത്തിനപ്പുറം എന്ത്;   അതിന് അടിയന്തിര പരിഹാരം കണ്‍ടെത്തിയോ  (ബ്‌ളസന്‍ ഹൂസ്റ്റന്‍)
 സ്‌കൂളില്‍ പാമ്പുകടിയേറ്റ്മരിച്ചപെണ്‍കുട്ടിയുടെ ദാരുണാന്ത്യത്തിനുശേഷം കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച ഒരു വാര്‍ത്തയായിയരുന്നു വിശപ്പടക്കാന്‍ കുട്ടികള്‍ മണ്ണുവാരിക്കഴിച്ചത്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വാര്‍ത്താ സംവിധാനങ്ങളില്‍ക്കൂടി അതിവേഗം വാര്‍ത്ത പടരുന്ന ഈ കാലഘട്ടത്തില്‍ വാദവും വിവാദ വും ഏറെ നടക്കുന്നുയെന്നു മാത്രമെ ഈ വാര്‍ത്തകളില്‍ ക്കൂടി ഉണ്ടാകുന്നുള്ളുയെന്ന താണ് സത്യം. വിശന്നു പരവശനായി നില്‍ക്കുമ്പോള്‍ എവിടെ നിന്നെങ്കിലും കുറെ ഭക്ഷണം കിട്ടുന്ന അവസ്ഥയാണ് ചാനലുകള്‍ക്ക്. ഇത്തരം സംഭവങ്ങള്‍ ചര്‍ച്ചയും ഉപചര്‍ച്ചയുംകൊണ്ട് ഒരു ദിവസം തള്ളിനീക്കി തങ്ങളെന്തോ മഹത്തായ സംഭവങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ചുയെന്ന ആത്മനിര്‍വൃ തിയില്‍ കൂടി അടുത്ത ദിവസത്തെ വാര്‍ത്തയ്ക്ക് വേഴാമ്പലിനെപ്പോലെ ഇരിക്കുന്നവരാണ് ചാനലുകള്‍. എങ്കില്‍ ഇത്തരം വാര്‍ത്തകള്‍ പുറം ലോകത്തെത്തിച്ച് ലൈക്കും ഷെയറും നേടാനുള്ള തത്രപ്പാടിലാണ് സോഷ്യല്‍ മീഡിയ എന്ന നവീന ലോകത്തിന്റെ വക്താക്കള്‍. തങ്ങളില്‍ ആരാണ് കേമരെന്ന ചിന്താഗതിയുമായി കിട്ടുന്ന വാര്‍ത്ത ഉടനടി മറ്റുള്ളവരില്‍ എത്തി ക്കുന്ന ഈ കൂട്ടരും ചാനലുകളുടെ മറുവശം മാത്രമാണ്.
ചുരുക്കത്തില്‍ വാര്‍ത്തകള്‍ വരികയും അതിനുശേഷം കുറെ വിവാദങ്ങളുണ്ടാകുകയും അല്ലെങ്കില്‍ വിവാദങ്ങള്‍ ഉണ്ടാക്കുകയും അടുത്ത ഇരയെ കിട്ടുമ്പോള്‍ അതിനു പുറകെ പോകുകയുമല്ലാതെ മറ്റൊന്നും ഇവിടെ നടക്കുന്നില്ല. ഉദാഹരണത്തിന് പാമ്പുകടിയേറ്റ് മരിച്ച പെണ്‍കുട്ടിയുടെ സംഭവത്തിനു ശേഷം അതിനു പരിഹാരമായി സര്‍ക്കാരോ അതുമായി ബന്ധപ്പെട്ടവരോ പിന്നീട് മറ്റുള്ള സ്‌കൂളുകളുടെ സുരക്ഷയെക്കുറിച്ചോ കുട്ടികളുടെ സുരക്ഷാ സംവിധാനത്തെ ക്കുറിച്ചോ കോലാഹലങ്ങള്‍ ക്കുശേഷം യാതൊരു അഭി പ്രായവും പറയുകയുണ്ടായി ല്ല. മലവെള്ളപ്പാച്ചിലുപോലെ ഒരു വന്‍കോലാഹലവും കാതടപ്പിച്ചുള്ള ചര്‍ച്ചകളും മാത്രമായി അതങ്ങനെ തന്നെ അങ്ങ് ഒഴുകിപ്പോയി. പേരിന് ആ സ്‌കൂളിലെ അദ്ധ്യാപകര്‍ക്കുമേല്‍ ഒരു നടപടിയെന്നു മാത്രം. 
ഇനിയും വിശപ്പകറ്റാന്‍ മണ്ണുതിന്ന കഥയുടെ കാര്യത്തിലും ഇതു തന്നെയുള്ളു സംഭവിക്കുന്നത്. അടുത്ത ഒരു വിവാദ വാര്‍ത്ത വരുന്ന തുവരെയേ അതിനും ആയുസ്സുള്ളു. അടുത്ത വാര്‍ത്ത വരുന്നതോടെ ഈ വാര്‍ത്ത യും മണ്‍മറയുമെന്നതില്‍ യാതൊരു സംശയവുമില്ല. അതുവരെയും ഈ വാര്‍ത്ത സ്‌ക്രീനില്‍ ഇങ്ങനെ നിറഞ്ഞാടും. പിന്നീട് ഇങ്ങനെയൊരു വാര്‍ത്തയോ സംഭവമോ പോലും നടന്നതായി ആരും ചിന്തിക്കാറില്ല. അതിനെക്കുറിച്ച് ആരും അന്വേഷി ക്കാറുമില്ല. 
ഈ രണ്ട് വ്യത്യസ്തസംഭവങ്ങളും ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് വിദ്യകൊണ്ടും വിവേകം കൊണ്ടും നില്‍ക്കുന്നുയെന്ന് അവകാശപ്പെടുന്ന കേരളത്തിലാണെ ന്നത് ഓരോ മലയാളിയും ഗൗരവമായി ചിന്തിക്കേണ്ട ഒരു വസ്തുതയാണ്. സ്‌കൂളിലെ അപര്യാപ്തകളിലേക്ക് ഉള്ള ഒരു ചൂണ്ടുപലകയാണ് ആ സംഭവങ്ങളെന്നതാണ് ഒരു സത്യം. വയനാട്ടില്‍ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമാ ണെങ്കിലും സുരക്ഷിതത്വമി ല്ലായ്മ എന്നത് സാധാരണ ക്കാരുടെയും പാവപ്പെട്ടവരുടേയും കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥ ഒട്ടുമിക്കതിലും ഇതു തന്നെയാണ്. 
എ.ഇ.ഒ.യോ ഡി.ഇ. ഒ.യോ വരുമ്പോള്‍ പൂന്തോട്ട മൊരുക്കുകയും മുറ്റം വൃത്തി യാക്കുകയും ചെയ്യുന്നതൊഴിച്ചാല്‍ സര്‍ക്കാര്‍ സ്‌കൂളുക ള്‍ എപ്പോഴെങ്കിലും അറ്റകുറ്റ പ്പണികള്‍ ചെയ്യുമെന്ന് സംശയമാണ്. അതിനുള്ള പണം വിദ്യാഭ്യാസ വകുപ്പില്‍ കുറവാണ്. ചോക്കു വാങ്ങാന്‍ പണം തികയാറില്ല. പിന്നെ എങ്ങനെ അറ്റകുറ്റപ്പണി നടക്കുമെന്നതാണ് പലരും ഇതേ ക്കുറിച്ച് ചോദിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിയ ന്തര അറ്റകുറ്റപ്പണികള്‍ നട ത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവാദം നല്‍കുന്നുണ്ട്. അതിന് അത്യാവശ്യം പണവും അനുവ ദിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ കാലാകാലമായി എന്തെങ്കിലും ഇതിനായി ഉപയോഗിക്കുമോ എന്നത് ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. അങ്ങനെ അറ്റകുറ്റപ്പണി കള്‍ ചെയ്തിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു ഒറ്റപ്പെട്ട സംഭവം ആവര്‍ത്തിക്കില്ലാ യിരുന്നു.
ആ സംഭവത്തോടു കൂടി കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ കൂടുതല്‍ മെച്ച പ്പെടുന്ന രീതിയില്‍ എന്തെങ്കി ലും പ്രവര്‍ത്തനം സര്‍ക്കാര്‍ തലത്തിലോ ജില്ലാ ഭരണകൂ ടത്തില്‍ നിന്നോ തദ്ദേശസ്വയം ഭരണ സ്ഥാപനത്തില്‍ നി ന്നോ നടപടികള്‍ ഉണ്ടായിട്ടു ണ്ടോ. ആ സ്‌കൂളിന്റെ ചില അറ്റകുറ്റപ്പണികള്‍ നടത്തുന്ന തിന് ചിലര്‍ രംഗത്തു വന്നതല്ലാതെ മറ്റൊരു സര്‍ക്കാര്‍ സ് കൂളുകളുടെയും കാര്യത്തില്‍ യാതൊരു നടപടിയുമെടു ക്കാതെ ഒരു കോലാഹലങ്ങ ളില്‍ ആ സംഭവം തീരുകയും ചെയ്തതാണ് ഒരു വസ്തുത. 
മഴ വന്നാല്‍ ചോര്‍ ന്നൊലിച്ച് പഠിക്കാന്‍ കഴിയാ ത്ത നല്ല കാറ്റു വന്നാല്‍ മേല്‍ക്കൂര തകര്‍ന്നു വീഴുന്ന അവസ്ഥയുള്ള സര്‍ക്കാര്‍ സ്‌കൂളു കളാണ് കേരളത്തിലെ ചില സ്‌കൂളുകള്‍. ഇവിടെയൊക്കെ വന്ന് അപകടം ഉണ്ടാകാത്തത് അവിടെയുള്ള കുട്ടികളുടെ ഭാഗ്യം കൊണ്ടു മാത്രമാണ്. മാറി വരുന്ന സര്‍ക്കാരുകള്‍ ഒന്നും തന്നെ ഇതിന് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചിട്ടുമില്ല പരിഹാരത്തിനായി നടപടികളെടുത്തിട്ടുമില്ല. അതിനു ള്ള പണം മതിയായ രീതിയി ല്‍ നല്‍കാറുമില്ല. ഒരു അപ കടം നടന്നാല്‍ പോലും മറ്റൊ രു സ്‌കൂളില്‍ ഉണ്ടാകാതെയിരിക്കാന്‍ മുന്‍കരുതല്‍ ഒന്നും തന്നെ എടുക്കാറില്ലായെന്നതാ ണ് മറ്റൊരു വസ്തുത. അപ കടം നടന്ന സ്‌കൂളില്‍ ഒരു അറ്റകുറ്റപ്പണിയിലൊതുക്കി അത് അവിടം കൊണ്ട് അവസാനിക്കുകയാണ്. അതാണ് നമ്മുടെ രീതിയും പ്രവര്‍ത്തി യുമെന്നതുകൊണ്ട് ഇതിങ്ങ നെ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും. 
വിശപ്പടക്കാന്‍ വേണ്ടി മണ്ണുകഴിച്ച സംഭവവും ഏറെക്കുറെ ഇതുപോലെ തന്നെയെന്നു പറയാം. ചാനല്‍ ചര്‍ച്ചകളും സോഷ്യല്‍ മീഡിയ സഹതാപ തരംഗവും ഒക്കെയായി ഒരു ബഹളം കഴിഞ്ഞതോടെ അതും യവനി കയ്ക്ക് ഉള്ളിലേക്ക് അതും മറഞ്ഞുപോകുകയാണുണ്ടായത്. ശിശുക്ഷേമവകുപ്പ് ആ കുട്ടി കളെ ഏറ്റെടുത്തതാണ് അതില്‍ ഒരു നേട്ടമെങ്കിലും അതിലും കൂടുതലായി ഒന്നും തന്നെ അധികാരികളുടെ ഭാഗത്തു നിന്നോ സാമൂഹിക സ ന്നദ്ധസംഘടനകളുടെ ഭാഗത്തു നിന്നോ യാതൊരു നടപടിയുമുണ്ടായിട്ടില്ല. 

ദരിദ്ര രാജ്യങ്ങളിലും വികസനം തൊട്ടുതീണ്ടിയിട്ടി ല്ലാത്ത പ്രദേശങ്ങളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടു ണ്ടെന്ന് വായിച്ചറിവല്ലാതെ പ്രാചീന കാലത്തുള്ള ഇത്ത രം സംഭവങ്ങള്‍ ഇന്ന് നമ്മു ടെ കേരളത്തില്‍ ഉണ്ടെന്ന് വിളിച്ചറിയിക്കുന്നതാണ് ഈ സംഭവം. വിശപ്പിനുവേണ്ടി മറ്റുള്ളവരുടെ മുമ്പില്‍ കൈ നീട്ടിയ മധുവിനെ മറക്കുന്ന തിനു മുന്‍പാണ് വിശപ്പടക്കാന്‍ മണ്ണു കഴിക്കേണ്ട ഗതികേടിന്റെ അനുഭവം നമ്മുടെ മു ന്നിലെത്തുന്നത്. മധുവിനു വേണ്ടി പലരും പൂക്കണ്ണീരൊ ഴുക്കിയതല്ലാതെ മറ്റൊന്നും അവിടെയും നടന്നില്ല. മധുവിന്റെ സംഭവത്തിനുശേഷം നാം നമുക്ക് ചുറ്റും കണ്ണോടിച്ച് വിശപ്പിനുവേണ്ടി കൈനീട്ടുന്നവരെ കണ്ടെത്താ ന്‍ ശ്രമിച്ചിരുന്നോ എന്ന് ചി ന്തിക്കുന്നത് നല്ലതാണ്. എന്നാല്‍ അതിനുള്ള സമയ വും സാവകാശവും നമുക്കി ല്ലായെന്നതാണ് ഒരു സത്യം. കാരണം അത് നമ്മെ ബാധി ക്കുന്നതല്ല മറിച്ച് അതില്‍ നിന്ന് നമുക്ക് വില കുറഞ്ഞ നേട്ടമാണ് ലക്ഷ്യം. 

ഒരു സംഭവമുണ്ടായാല്‍ ആ സംഭവത്തില്‍ മാത്രം നാം കേന്ദ്രീകരിക്കുകയെന്നതാണ് നമ്മുടെ രീതി. അതിന് അല്പം പരിഹാരം കണ്ടെത്തി സര്‍ക്കാരുള്‍പ്പെ ടെയുള്ള തലയൂരി തടിയൂരി രക്ഷപ്പെടുമ്പോള്‍ ഈ സംഭ വങ്ങള്‍ക്ക് ഒരു അറുതി വരുന്നില്ല. സുരക്ഷിതത്വമില്ലാ യ്മയില്‍ കൂടി ഒരു കുട്ടിയുടെ ജീവന്‍ പൊലിഞ്ഞെങ്കില്‍ മറ്റുള്ള സ്‌കൂളുകളില്‍ ഇതിന് തുല്യമായ സംഭവങ്ങള്‍ ഉണ്ടാ കുമോ എന്ന് അന്വേഷിക്കേണ്ടതും കണ്ടെത്തേണ്ടതും അതിന് അടിയന്തിര പരിഹാരം കണ്ടെത്തേണ്ടതുമായ ഉത്തരവാദിത്വം സര്‍ക്കാരിനും അതാത് സ്‌കൂള്‍ അധികൃത ര്‍ക്കുമുണ്ട്. ഒരു സംഭവമു ണ്ടായതിനുശേഷം അതിന് പരിഹാരക്രിയ ചെയ്യുന്ന നമ്മുടെ രീതി മാറ്റപ്പെടണം. ഒരു സംഭവമുണ്ടായാല്‍ അതിന് സമാനമായ സംഭവങ്ങള്‍ ഉണ്ടാകാതെയിരിക്കണ മെങ്കില്‍ ഇത്തരം നടപടികള്‍ ഉത്തരവാദിത്വപ്പെട്ടവരില്‍ നി ന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. 
സുരക്ഷിതത്വമില്ലായ്മ മാത്രമല്ല സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയെങ്കില്‍ മാത്രമെ വിദ്യാഭ്യാസമെന്നത് ശരിയായ രീതിയില്‍ നടപ്പാക്കുകയുള്ളു. ഭാവി തലമുറയെ വാര്‍ത്തെടുക്കേണ്ട വിദ്യാലയം സുര ക്ഷിത പൂര്‍ണ്ണവും സൗകര്യപ്രദവുമായിരിക്കണം. ഇന്നത്തെ വിദ്യാര്‍ത്ഥിയിലാണ് നാളത്തെ രാഷ്ട്രത്തിന്റെ ഭാവിയെന്നു പറയുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിയെപ്പോലും നഷ്ടപ്പെടുന്നത് രാഷ്ട്രത്തിനാണ് നഷ്ടം. ആ ചിന്താഗതിയാണ് സ്‌കൂളുകളുടെ കാര്യത്തില്‍ ഉണ്ടാകേണ്ടത്. കെട്ടുറപ്പും സുരക്ഷിതത്വ വുമുള്ള അന്തരീക്ഷമായിരിക്കണം സ്‌കൂളുകളില്‍ ഉണ്ടാകേണ്ടത്. 
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം പൂര്‍ണ്ണമായി മാറിയെന്ന് അവകാശപ്പെടുന്ന നമ്മുടെ സംസ്ഥാനത്ത് ഭക്ഷണം പോലുമില്ലെന്നതും ഒരു ദു:ഖകരമായ കാര്യമാണ്. നാം എവിടെയാണ് ദാരിദ്ര്യം ഇല്ലാതാക്കിയത്. ആരിലാണ് ദാരിദ്ര്യമില്ലാതാക്കിയത്. ചിന്തിക്കേണ്ടതായ ഒരു വസ്തുതയാണ്. 
കുട്ടികളാണ് ഭക്ഷണ ത്തിനു പകരം മണ്ണുതിന്നതെങ്കില്‍ ആ സത്യം അവര്‍ പഠിക്കുന്ന സ്‌കൂളുകളിലെ അദ്ധ്യാപകര്‍ അറിയാതെ പോയതെന്ത്. പണ്ട് വിദ്യാര്‍ത്ഥി കളുമായി അദ്ധ്യാപകര്‍ക്ക് ഒരു ആത്മബന്ധമുണ്ടായിരുന്നു. മാതാപിതാക്കളെയും കുടുംബ പശ്ചാത്തലങ്ങളെ യും കുറിച്ച് അവര്‍ക്ക് ഒരു അറിവുണ്ടായിരുന്നു. വ്യക്തി ബന്ധവും ആത്മബന്ധവും അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലും മാതാപിതാക്കളും തമ്മിലുമുണ്ടായിരുന്നെങ്കില്‍ ഇന്ന് അതില്‍ ഒരു വിള്ളല്‍ വന്നിരിക്കുന്നുയെന്ന് ഈ സംഭവമൊക്കെ സൂചിപ്പി ക്കുന്നു. കേവലം ഒരു തൊഴില്‍ എന്നതിനപ്പുറം മഹത്തായ പദവിയെന്ന് കരുതി യിരുന്നെങ്കില്‍ അധ്യാപകര്‍ക്ക് ആ കുട്ടികളുടെ ജീവിത പശ്ചാത്തലം കണ്ടെത്താമായിരുന്നു. 
പട്ടിണി രാജ്യങ്ങളിലെയും വടക്കെ ഇന്ത്യയിലെയും സംഭവങ്ങള്‍ അയ വിറക്കുമ്പോഴും അവരെ കളിയാക്കുമ്പോഴും നാം ഓര്‍ക്കുക നാമും ഒട്ടും പിറകി ലല്ലെന്ന്. അതിലുപരി നാം നമുക്കു ചുറ്റും കണ്ണോടുക്കു ക നമുക്കരികില്‍ ആരാണ് അരാജകത്വത്തിലും അരക്ഷി താവസ്ഥയിലുമെന്നത്.

Join WhatsApp News
Blessed Message 2019-12-23 07:05:14
n 2016 we produced enough food to feed 19 billion people. The Earth has only 7+ billion people, but I/3 of the humans are still starving- think about it. Instead of extra luxurious weddings, baptism, birthday celebrations- share that money with the needy. That is the best form of Blessings we can earn. It is great to see good things happening in Houston like your article Blessen.-andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക