രാത്രിനടത്തം (കവിത: സീന ജോസഫ്)
SAHITHYAM
30-Dec-2019
SAHITHYAM
30-Dec-2019

കൂടെപ്പോരുന്നോ,
റേറ്റ് എത്രയാ, എന്നാരും ചോദിച്ചില്ലെന്ന്
വിറയ്ക്കുന്ന വിരലുകൾക്കിടയിൽ മൊട്ടുസൂചികൾ
ഒളിച്ചു പിടിക്കേണ്ടി വന്നില്ലെന്ന്
കണ്ണുകൾ ചുറ്റിലും ചുരിക പോലെ
ചുഴറ്റിയെറിയേണ്ടി വന്നില്ലെന്ന്
ഹൃദയം പെരുമ്പറ പോലെ
ഞെട്ടിവിറച്ചു നിലവിളിച്ചില്ലെന്ന്
വൃത്തികെട്ട വിരലുകൾ ചൊറിയൻ പുഴു പോലെ
ഉടലിൽ ഉഴറിനടന്നില്ലെന്ന്
ആത്മാവിൽ ആരും ആസിഡ് ഒഴിച്ച്
പൊള്ളിച്ചില്ലെന്ന്
അറപ്പിന്റെ വഴുവഴുപ്പു വീണ ഉടയാടകൾ
തീയിലെറിയേണ്ടിവന്നില്ലെന്ന്
മെഴുതിരിനാളങ്ങളിൽ പ്രതീക്ഷകൾ
വല്ലാതെ തിളങ്ങിയെന്ന്
രാത്രിനടത്തം ഒരു സ്വപ്നം പോലെ
സുന്ദരമായിരുന്നുവെന്ന്
ഒന്നുറങ്ങിയുണരുമ്പോൾ വീണ്ടും ഭീതിയുടെ
ഇരുൾക്കുഴിയിലേക്ക് വീണുപോകില്ലെന്ന്
എങ്ങനെയുറപ്പിക്കാനാകുമെന്ന്...
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments