Image

ജങ്ക് ഫുഡ് കാഴ്ചത്തകരാറുണ്ടാക്കുമെന്ന്

Published on 06 January, 2020
ജങ്ക് ഫുഡ് കാഴ്ചത്തകരാറുണ്ടാക്കുമെന്ന്
ജങ്ക് ഫുഡ്, ടിന്‍ഡ് ഫുഡ്, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ കാഴ്ച തകരാറുകള്‍ ഉണ്ടാക്കുമെന്നു പഠനം. ഇവയില്‍ അടങ്ങിയിരിക്കുന്ന കൃത്രിമ പദാര്‍ഥങ്ങളും അവയുടെ അനാരോഗ്യകരമായ പാചകരീതിയുമാണ് പലപ്പോഴും പില്‍ക്കാലത്ത് വില്ലനായി മാറുന്നത്.  പതിവായി ഇത്തരം ഭക്ഷണം കഴിക്കുന്ന ചെറുപ്പക്കാരോട് ജാഗ്രത വേണമെന്ന് നേത്രരോഗവിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ഏയ്ജ് റിലേറ്റഡ് മസ്കുലാര്‍ ഡിജനറേഷന്‍ (എഎംഡി) എന്നാണ് ഡോക്ടര്‍മാര്‍ ഇതിനെ വിളിക്കുന്നത്. കാഴ്ചയ്ക്കു മങ്ങലുണ്ടാകുംവിധം റെറ്റിനയെ ആണ് ഈ അവസ്ഥ ബാധിക്കുന്നത്. അമേരിക്കയില്‍ 40 വയസ്സിനു മുകളില്‍ പ്രായമുള്ള 1.8 ദശലക്ഷം പേര്‍ ഇത്തരത്തിലുള്ള കാഴ്ചത്തകരാറിന്റെ ഇരകളാണെന്ന് സര്‍വേയില്‍ കണ്ടെത്തി. ഒരു വസ്തുവില്‍ കാഴ്ച കേന്ദ്രീകരിക്കാന്‍ കഴിയാതെ പോകുക, ഒരു വസ്തുവിനെ രണ്ടായി കണ്ണുക, വെളിച്ചത്തിലും വായിക്കാന്‍ പ്രയാസം അനുഭവിക്കുക തുടങ്ങി പലവിധത്തിലാകാം ഈ രോഗാവസ്ഥ നിങ്ങളെ വാര്‍ധക്യത്തില്‍ പിടികൂടുന്നത്. 65 വയസ്സിനു മുകളില്‍ എത്തുമ്പോഴേക്കും ഒരു പക്ഷേ കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടെന്നും വന്നേക്കാം.

ചെറിയ പ്രായത്തില്‍ തന്നെ കണ്ണട ഉപയോഗിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും വര്‍ധിച്ചുവരികയാണെന്ന് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. അമിതമായ ടിവി, കംപ്യൂട്ടര്‍ ഉപയോഗം മാത്രമല്ല കുട്ടികളുടെ ഭക്ഷണരീതിയും ഇതിനെ ത്വരിതപ്പെടുത്തുന്നു. അതുകൊണ്ട് ഇനിയും അനാരോഗ്യ ഭക്ഷണരീതി തുടര്‍ന്നാല്‍ കണ്ണാടിയില്‍ നോക്കുമ്പോഴുള്ള സൗന്ദര്യപ്രശ്‌നം മാത്രമല്ല, കണ്ണടവച്ചുനടക്കേണ്ട കാഴ്ചത്തകരാറും സംഭവിക്കുമെന്നത് മറക്കേണ്ട.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക