Image

അനധികൃത ഖനനം: യെദിയൂരപ്പയുടെ വീട്ടില്‍ റെയ്‌ഡ്‌; നിരവധി രേഖകള്‍ പിടിച്ചെടുത്തു

Published on 15 May, 2012
അനധികൃത ഖനനം: യെദിയൂരപ്പയുടെ വീട്ടില്‍ റെയ്‌ഡ്‌; നിരവധി രേഖകള്‍ പിടിച്ചെടുത്തു
ബാംഗളൂര്‍: അനധികൃത ഖനനക്കേസുമായി ബന്ധപ്പെട്ട്‌ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്‌.യെദിയൂരപ്പയുടെ ബാംഗളൂരിലെ വസതിയില്‍ സിബിഐ റെയ്‌ഡ്‌. പരിശോധനയില്‍ നിരവധി സുപ്രധാന രേഖകള്‍ കണ്ടെടുത്തു. സുപ്രീംകോടതിയുടെ ഉത്തരവ്‌ അനുസരിച്ച്‌ അനധികൃത ഖനനക്കേസില്‍ യെദിയൂരപ്പയ്‌ക്കും രണ്‌ടു മക്കള്‍ക്കും മറ്റു രണ്‌ടു പേര്‍ക്കുമെതിരെ സിബിഐ അന്വേഷണസംഘം എഫ്‌.ഐ.ആര്‍. ഫയല്‍ ചെയ്‌തതിനു പിന്നാലെയാണ്‌ റെയ്‌ഡുണ്‌ടായത്‌. കഴിഞ്ഞയാഴ്‌ചയാണ്‌ അനധികൃത ഖനന കേസില്‍ സിബിഐ അന്വേഷണത്തിനു സുപ്രീംകോടതി ഉത്തരവിട്ടത്‌. ആറംഗ സിബിഐ സംഘമാണ്‌ റെയ്‌ഡ്‌ നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക