Image

യെമന്‍ പ്രസിഡന്റ് മന്‍സൂര്‍ ഹാദി യുഎസ് ഏജന്റെന്ന് അയ്മന്‍ അല്‍ സവാഹിരി

Published on 15 May, 2012
യെമന്‍ പ്രസിഡന്റ് മന്‍സൂര്‍ ഹാദി യുഎസ് ഏജന്റെന്ന് അയ്മന്‍ അല്‍ സവാഹിരി
സന: യെമനിലെ പുതിയ പ്രസിഡന്റ് ആബേദ് റാബ്ബോ മന്‍സൂര്‍ ഹാദി അമേരിക്കയുടെ ഏജന്റാണെന്ന് അല്‍-ക്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി. സവാഹിരിയുടേതായി പുറത്തുവന്ന 17 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ടേപ്പിലാണ് മന്‍സൂര്‍ ഹാദിയെ രൂക്ഷമായി വിമര്‍ശിക്കുന്നത്. മുന്‍ പ്രഡിഡന്റ് അലി അബ്ദുള്ള സലേയുടെ അഴിമതി ഭരണത്തില്‍ വൈസ് പ്രസിഡന്റായിരുന്ന ഹാദി വഞ്ചകനാണെന്നും സവാഹിരി കുറ്റപ്പെടുത്തുന്നു. അല്‍ ക്വയ്ദയ്ക്കെതിരേ യുഎസ് പിന്തുണയോടെ യെമന്‍ സൈന്യം ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് സവാഹിരിയുടെ വിമര്‍ശനം. ഇക്കൊല്ലം ആദ്യമാണ് യുഎസ് പിന്തുണയോടെ അധികാര കൈമാറ്റത്തിലൂടെ വൈസ് പ്രസിഡന്റായിരുന്ന ഹാദി അധികാരത്തിലെത്തിയത്. വെബ്സൈറ്റിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക