Image

പൈലറ്റുമാരുടെ സമരം; ആറു വിമാനങ്ങള്‍ റദ്ദാക്കി

Published on 15 May, 2012
പൈലറ്റുമാരുടെ സമരം; ആറു വിമാനങ്ങള്‍ റദ്ദാക്കി

നെടുമ്പാശേരി: പൈലറ്റുമാരുടെ സമരം മൂലം ഇന്ന് എയര്‍ ഇന്ത്യയുടെ ആറു ഫ്ളൈറ്റുകള്‍ മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. മുംബൈ, ഡല്‍ഹി എന്നിവടങ്ങളില്‍ നിന്നു സര്‍വീസുകളാണ് മുടങ്ങുക. ഏതാനും സര്‍വീസുകള്‍ വൈകുകയും ചെയ്യും. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനു കൊച്ചിയില്‍ നിന്നു ദമാമിലേക്ക് പോകേണ്ടിയിരുന്ന ഐഎക്സ് 481 ഫ്ളൈറ്റ് ഇന്നലെ രാവിലെ എട്ടിനാണു പുറപ്പെട്ടത്. ഇന്നലെ കേരളത്തില്‍ എയര്‍ ഇന്ത്യ നാലു ഫ്ളൈറ്റുകള്‍ റദ്ദാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക