Image

മെക്സിക്കന്‍ എഴുത്തുകാരന്‍ കാര്‍ലോസ് ഫ്യൂന്റസ് അന്തരിച്ചു

Published on 15 May, 2012
മെക്സിക്കന്‍ എഴുത്തുകാരന്‍ കാര്‍ലോസ് ഫ്യൂന്റസ് അന്തരിച്ചു
മെക്സിക്കോസിറ്റി: വിഖ്യാത മെക്സിക്കന്‍ എഴുത്തുകാരന്‍ കാര്‍ലോസ് ഫ്യൂന്റസ്(83) അന്തരിച്ചു. തെക്കന്‍ മെക്സിക്കോസിറ്റിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യകാരന്‍മാരില്‍ പ്രമുഖനായിരുന്നു ഫ്യൂന്റസ്. കലയും രാഷ്ട്രീയവും ഒരുപോലെ അദ്ദേഹം എഴുത്തിനു വിഷയമാക്കിയിട്ടുണ്ട്. 'ദ ഡെത്ത് ഓഫ് ആര്‍ടിമിയോ ക്രസ്', 'ദ ഓള്‍ഡ് ഗ്രിന്‍ജോ' എന്നിവയാണ് പ്രധാനകൃതികള്‍. സ്പാനിഷ് പത്രമായ എല്‍ പെയ്സില്‍ രാഷ്ട്രീയ അവലോകന കുറിപ്പുകളും അദ്ദേഹം സ്ഥിരമായി കൈകാര്യം ചെയ്തിരുന്നു. 1928ല്‍ പനാമയില്‍ ജനിച്ച അദ്ദേഹം 25ലധികം നോവലുകളും പത്തോളം ചെറുകഥകളും നിരവധി ലേഖനങ്ങളും നാടകങ്ങളും തിരക്കഥകളും രചിച്ചിട്ടുണ്ട്. 1954ല്‍ പുറത്തിറങ്ങിയ 'ലോസ് ഡയസ് എന്‍മാസ്കരദോസ്' എന്ന ചെറുകഥയാണ് അദ്ദേഹത്തിന്റെ ആദ്യ സൃഷ്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക