Image

നെയ്യാറ്റിന്‍കര: ബഹിഷ്കരണ പോസ്ററുകള്‍ വ്യാപകം

Published on 15 May, 2012
നെയ്യാറ്റിന്‍കര: ബഹിഷ്കരണ പോസ്ററുകള്‍ വ്യാപകം
നെയ്യാറ്റിന്‍കര: വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിന്റെ പല ഭാഗത്തും തെരഞ്ഞെടുപ്പ് ബഹിഷ്കരണ പോസ്ററുകള്‍ വ്യാപകമാകുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പോസ്ററുകള്‍ പതിവാണെന്ന് നാട്ടുകാരും ചൂണ്ടിക്കാട്ടി. കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വിരാലിപുരം ഉച്ചക്കട നിവാസികളാണ് ബഹിഷ്കരണ പ്രഖ്യാപനവുമായി ആദ്യം രംഗത്തു വന്നത്. സമീപത്തെ ആറു റോഡുകളുടെ അവഗണനയാണ് ബഹിഷ്കരണത്തിനുള്ള പ്രധാന കാരണങ്ങള്‍. റേഷന്‍ ഗോതമ്പ് നിര്‍ത്തലാക്കുകയും മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്‍ഡ്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷനും തെരഞ്ഞെടുപ്പ് ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടുണ്ട്. നാല്‍പ്പതു വര്‍ഷത്തിലധികം പഴക്കമുള്ള ഇളവനിക്കര വള്ളക്കടവ് - ഈരാറ്റിന്‍പുറം റോഡിന്റെ ശോചനീയാവസ്ഥയും കുടിവെള്ളക്ഷാമവും പരിഹരിക്കപ്പെടാത്തതിനാല്‍ നെയ്യാറ്റിന്‍കര നഗരസഭയിലെ ഇളവനിക്കര വാര്‍ഡിലെ നൂറ്റിയമ്പതോളം കുടുംബങ്ങള്‍ ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ചേരമര്‍ സംഘം നെയ്യാറ്റിന്‍കര താലൂക്ക് കമ്മിറ്റിയും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള അയ്യനവര്‍ സംഘം നെയ്യാറ്റിന്‍കര നിയോജകമണ്ഡലം കമ്മിറ്റിയും സമുദായത്തോടുള്ള അവഗണന ആരോപിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന പോസ്റര്‍ പതിപ്പിച്ചു കഴിഞ്ഞു. എന്തായാലും, ഇടതു- വലതു മുന്നണികളെ സംബന്ധിച്ചിടത്തോളം ഇത്തരം ബഹിഷ്കരണ പോസ്ററുകള്‍ തലവേദന സൃഷ്ടിക്കുന്നു. പക്ഷെ, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാം ശരിയാകുമെന്ന വിശ്വാസവും ഈ പ്രവര്‍ത്തകരിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക