Image

തൃശൂര്‍ സ്പെഷല്‍ ജയിലിനെ ജില്ലാ ജയിലാക്കും: ആഭ്യന്തരമന്ത്രി

Published on 15 May, 2012
തൃശൂര്‍ സ്പെഷല്‍ ജയിലിനെ ജില്ലാ ജയിലാക്കും: ആഭ്യന്തരമന്ത്രി
വിയ്യൂര്‍: തൃശൂര്‍ സ്പെഷല്‍ ജയിലിനെ ജില്ലാ ജയിലാക്കി ഉയര്‍ത്താനുള്ള എല്ലാ നടപടികളുമായിയെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജയില്‍ വകുപ്പിലെ സബോര്‍ഡിനേറ്റ് വിഭാഗത്തില്‍ പരിശീലനം പൂര്‍ത്തീകരിച്ച 57 വാര്‍ഡര്‍മാരുടെ രണ്ടാം ബാച്ചിന്റെ പാസിംഗ്ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ജയിലിലുള്ളതുപോലെ തൃശൂര്‍ ജയിലിലും സിസിടിവി സമ്പ്രദായം കൊണ്ടുവരുമെന്നും ഇതുവഴി ജീവനക്കാരുടെ ചുമതലയും സുരക്ഷയും ഉറപ്പുവരുത്താനാകുമെന്നും മന്ത്രി പറഞ്ഞു.

 ജയിലിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ അന്തിമപ്രവൃത്തികള്‍ക്കായി സ്പെഷല്‍ വികസന ഓഫീസറെ തൃശൂരില്‍ നിയമിക്കും. 20 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് വിയ്യൂരിലെ ജയിലില്‍ നടപ്പിലാക്കുക. ഉയര്‍ന്ന ഉദ്യോഗസ്ഥരും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരും സൌഹൃദപരമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണം. ജനാധിപത്യത്തെ അട്ടിമറിക്കാനും അടിച്ചമര്‍ത്താനും ശ്രമിക്കുന്നവരെ അടിച്ചൊതുക്കാനും പോലീസിനു കഴിയണം. അതിനു ഭരണപരമായ അധികാരവും സംരക്ഷണവും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.ജയില്‍ വകുപ്പുമേധാവി എഡിജിപി അലക്സാണ്ടര്‍ ജേക്കബിനെ പ്രത്യേകം അഭിനന്ദിച്ചു. പി.എ. മാധവന്‍ എംഎല്‍എ, എഡിജിപി അലക്സാണ്ടര്‍ ജേക്കബ്, മധ്യമേഖല ജയില്‍ ഡിഐജി ജോസഫ് തോമസ് എന്നിവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക