Image

വ്യാജമുദ്രപത്രക്കേസ്: വിജയകുമാറിനെ നുണപരിശോധനയ്ക്ക് വിധേയനാക്കേണ്ടെന്ന് അന്വേഷണ സംഘം

Published on 15 May, 2012
വ്യാജമുദ്രപത്രക്കേസ്: വിജയകുമാറിനെ നുണപരിശോധനയ്ക്ക് വിധേയനാക്കേണ്ടെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം: വ്യാജമുദ്രപത്രക്കേസില്‍ അറസ്റിലായ അഭിഭാഷക ഗുമസ്തന്‍ വിജയകുമാറിനെ നുണപരിശോധനയ്ക്ക് വിധേയനാക്കേണ്ടതില്ലെന്ന് അന്വേഷണ സംഘം. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതിയിലാണ് അന്വേഷണ സംഘം ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ കോടതികളില്‍ വ്യാജമുദ്രപത്രങ്ങള്‍ സമര്‍പ്പിച്ചതാണ് കേസ്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക