Image

കാറുടമയെ വെട്ടി പരിക്കേല്‍പ്പിച്ച് കാറുമായി കടന്ന ഗുണ്ടാ നേതാവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി

Published on 15 May, 2012
കാറുടമയെ വെട്ടി പരിക്കേല്‍പ്പിച്ച് കാറുമായി കടന്ന ഗുണ്ടാ നേതാവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി
ആറ്റിങ്ങല്‍: ഉടമയെ വെട്ടി പരിക്കേല്‍പ്പിച്ച് കാറുമായി കടന്ന ഗുണ്ടാ നേതാവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. കുപ്രസിദ്ധ ഗുണ്ടാ നേതാവ് വലിയകുന്ന് സിബി (34)യാണ് കാര്‍ തട്ടിക്കൊണ്ടു പോയതിന് പിടിയിലായത്. കൂടെയുണ്ടായിരുന്ന സതീശന്‍, സജീവ് എന്നവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9 മണിയോടെ ഇവര്‍ പരിചയക്കാരനായ മുഹമ്മദ് സലീമിന്റെ കാറില്‍ മാമത്തെ ബാറില്‍ എത്തി മദ്യപിച്ച ശേഷം തമ്മില്‍ വഴക്കിട്ടു. ഇതിനുശേഷം ബാറില്‍ നിന്നിറങ്ങിയ ഇവര്‍ വീണ്ടും വഴക്കിട്ടു. തുടര്‍ന്ന് സിബി ഷര്‍ട്ടിന്റെ പിന്നില്‍ ഒളിപ്പിച്ചുവച്ചിരുന്ന വെട്ടുകത്തി കാട്ടി സലീമിനെ വിരട്ടി കാറെടുക്കാന്‍ ആവശ്യപ്പെട്ടു. സലീം ഇതിന് വിസമ്മതിച്ചതിനാല്‍ കത്തികൊണ്ട് സലീമിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം കാറുമായി സിബിയും സംഘവും കടന്നുകളയുകയായിരുന്നു. സലിം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ഗുരുനാഗപ്പന്‍ കാവിന് സമീപം രാത്രി 10 മണിയാേെടെ തട്ടിക്കൊണ്ട് പോയ ആള്‍ട്ടോ കാറുള്‍പ്പെടെ സംഘത്തെ ചെയ്യുകയായിരുന്നു. ആറ്റിങ്ങല്‍ പോലീസാണ് സംഘത്തെ പിടികൂടിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക