Image

ഒറ്റപ്പാലം നഗരസഭാ അധ്യക്ഷയായി കോണ്‍ഗ്രസ് വിമത പി. പാറുക്കുട്ടിയെ തെരഞ്ഞെടുത്തു

Published on 16 May, 2012
ഒറ്റപ്പാലം നഗരസഭാ അധ്യക്ഷയായി കോണ്‍ഗ്രസ് വിമത പി. പാറുക്കുട്ടിയെ തെരഞ്ഞെടുത്തു
ഒറ്റപ്പാലം: അവിശ്വാസത്തിലൂടെ യുഡിഎഫിന് ഭരണം നഷ്ടമായ ഒറ്റപ്പാലം നഗരസഭയില്‍ കോണ്‍ഗ്രസ് വിമത പി. പാറുക്കുട്ടി അധ്യക്ഷയായി വിജയിച്ചു. സിപിഎം പിന്തുണയോടെയാണ് പാറുക്കുട്ടി വിജയിച്ചത്. 36 അംഗ കൌണ്‍സിലില്‍ 19 വോട്ടുകള്‍ നേടിയാണ് പാറുക്കുട്ടി വിജയിച്ചത്. കൌണ്‍സിലിലെ 16 സിപിഎം അംഗങ്ങളും പാറുക്കുട്ടിയെ പിന്തുണയ്ക്കുകയായിരുന്നു. അവിശ്വാസത്തിലൂടെ പുറത്തായ റാണി ജോസിനെയാണ് യുഡിഎഫ് മത്സരിപ്പിച്ചത്. നാല് അംഗങ്ങളുളള ബിജെപിയുടെ സ്ഥാനാര്‍ഥിയായി പാര്‍വതിയും രംഗത്തുണ്ടായിരുന്നു. സിപിഎം അവതരിപ്പിച്ച അവിശ്വാസത്തെ പാറുക്കുട്ടി, എസ് ശെല്‍വന്‍, കെ. ബാബു എന്നിവര്‍ പിന്തുണച്ചതോടെയാണ് യുഡിഎഫിന് നഗരസഭയില്‍ ഭരണം നഷ്ടമായത്. കൂറുമാറ്റ നിയമപ്രകാരം ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക