Image

ഒരു വര്‍ഷത്തെ ഭരണത്തില്‍ പൂര്‍ണതൃപ്തിയെന്ന് മുഖ്യമന്ത്രി

Published on 16 May, 2012
ഒരു വര്‍ഷത്തെ ഭരണത്തില്‍ പൂര്‍ണതൃപ്തിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷത്തെ ഭരണത്തില്‍ ഭരണ നായകനെന്ന നിലയില്‍ താന്‍ പൂര്‍ണതൃപ്തനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തോടു പോലും തനിക്ക് പരാതിയില്ല. നയപരമായ കാര്യങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും വികസനവും കരുതലും എന്ന സര്‍ക്കാര്‍ നയത്തോട് പ്രതിപക്ഷത്തിന്റെ പോലും പിന്തുണ ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സഹകരണവും ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് കൊലപാതക രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ചന്ദ്രശേഖരന്‍ വധം കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന് പോലും നിരക്കുന്നതല്ലെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ജനങ്ങള്‍ ഇവരെ വെച്ചുപൊറുപ്പിക്കില്ല. രാഷ്ട്രീയത്തിന്റെ മറവില്‍ പ്രതികള്‍ രക്ഷപെടുന്ന സാഹചര്യമാണ് മുന്‍കാലങ്ങളില്‍ കണ്ടതെന്ന ചോദ്യത്തിന് ഇപ്പോള്‍ കാലം മാറിയെന്നും ഫസല്‍ വധത്തിലും ചന്ദ്രശേഖരന്‍ വധത്തിലും അന്വേഷണം അതാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാര്‍ക്സിസ്റ് പാര്‍ട്ടി ജനങ്ങളില്‍ നിന്നും ഇത്രത്തോളം ഒറ്റപ്പെട്ട ഒരു കാലഘട്ടം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന് വിജയം സുനിശ്ചിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക