Image

മെല്‍ബണില്‍ നിന്നും ഉദിച്ചുയര്‍ന്ന താരമായി മിസിസ് കേരള ഫസ്റ്റ് റണ്ണറപ്പ് ടിന ജയ്‌സണ്‍

Published on 21 January, 2020
 മെല്‍ബണില്‍ നിന്നും ഉദിച്ചുയര്‍ന്ന താരമായി മിസിസ് കേരള ഫസ്റ്റ് റണ്ണറപ്പ് ടിന ജയ്‌സണ്‍

മെല്‍ബണ്‍: വിവാഹിതര്‍ക്കായി കേരളത്തില്‍ ഒരുക്കിയ മിസിസ് കേരള മല്‍സരത്തില്‍ മെല്‍ബണിലെ ഡാന്‍സ് കലാരംഗത്തെ താരോദയം പ്രത്യേകിച്ച്, ഹണ്ടിംഗ് ഡെയില്‍ ഗ്രൂപ്പിന്റെ അഭിമാനമായ ടിന ജയ്‌സണ്‍ മിസിസ് കേരള ഫസ്റ്റ് റണ്ണാപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. വിവാഹിതര്‍ക്കും അമ്മമാര്‍ക്കും എത്തിപ്പിടിക്കാവുന്നതാണ് ഫാഷന്‍ ലോകമെന്ന ആശയത്തോടെ കൊച്ചിയില്‍ സംഘടിപ്പിച്ച എസ്പാനിയോ ഔഷധി മിസിസ് കേരളയിലാണ് ടിന വിജയിയായത്.

സൗന്ദര്യ രംഗത്തെ മാറ്റങ്ങളുടെ കടന്നു കയറ്റത്തില്‍ മൂവായിരത്തില്‍ പരം മല്‍സരാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുത്ത അവസാനത്തെ 32 പേരില്‍ നിന്നുമുള്ള ഒഡിഷ്യനിലാണ് ടിന വിജയം കൈവരിച്ചത്. കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലിലാണ് സൗന്ദ്യര്യ മാമാങ്കത്തിലെ വിവാഹിതരായ മല്‍സരാര്‍ഥികള്‍ ഒത്തുകൂടിയത്.

വിവാഹത്തിന് ശേഷവും വലിയ സ്വപ്നങ്ങള്‍ കാണുന്ന, കേരളത്തില്‍ വേരുകളുള്ള സ്ത്രീകളുടെ സ്വപ്‌ന സാഫല്യമായിരുന്നു മിസിസ് കേരള മല്‍സരം. ഈ സൗന്ദര്യ മല്‍സരത്തിന്റെ ഒഡീഷന്‍ നടന്നത് ദുബായ്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു. ബോളിവുഡിലും സിനിമാരംഗത്തും കഴിവുതെളിയിച്ചവര്‍ സംവിധായകര്‍, നടീ നടന്‍മാര്‍ എന്നിവരടങ്ങിയ സ്‌പെഷ്യല്‍ ജൂറിയാണ് വിജയികളെ തീരുമാനിച്ചത്. സൗത്തിന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ ഇവന്റ് നടത്തിയത് പ്രമുഖ ഇവന്‍ന്റ്‌സ് ആയ എസ്പാനിയോ ആണ്.

അഴകും ആത്മ വിശ്വാസവും മാറ്റുരയ്ക്കുന്ന സൗന്ദ്യര്യ മല്‍സരത്തില്‍ ഫസ്റ്റ് റണ്ണാപ്പായ ടിന ജയ്‌സണ്‍ മെല്‍ബണില്‍ എത്തിയിട്ട് 13 വര്‍ഷമായി. മെല്‍ബണ്‍ സൗത്തിലെ റോവിലാണ് താമസം. എറണാകുളം സ്വദേശിനിയായ ടിന എന്‍ജിനീയറാണ്. ഭര്‍ത്താവ് ജയസ്ണ്‍ എല്ലാ കാര്യത്തിനും താങ്ങും തണലുമായുള്ളതാണ് തന്റെ വിജയമെന്ന് ടിന പറയുന്നു. ഈ ദന്പതികള്‍ക്ക് രണ്ടു ആണ്‍കുട്ടികളുണ്ട്. സ്വന്തമായി കലാരംഗത്ത് ഡാന്‍സ് ടീമും നടത്തി വരുന്നു ഈ മിസിസ് കേരള റണ്ണറപ്പ് ടിന പിറവം തെക്കന്‍ കുടുബാംഗമായ ഷിപ്പിയാര്‍ഡിലെ റിട്ടയേര്‍ഡ് ഉദ്യോസ്ഥസ്ഥനായ പീറ്റര്‍ തോമസിന്റെയും ലിസി തോമസിന്റെയും മകളാണ്.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക