Image

കാര്‍ബണ്‍ മോണോക്‌സൈഡ് വില്ലന്‍; കാര്‍ യാത്രികരും കരുതിയിരിക്കുക

Published on 22 January, 2020
കാര്‍ബണ്‍ മോണോക്‌സൈഡ് വില്ലന്‍; കാര്‍ യാത്രികരും കരുതിയിരിക്കുക
തിരുവനന്തപുരം : വര്‍ഷങ്ങള്‍ക്കു മുന്‍പു ചെന്നൈയിലെ റോഡില്‍ കാറിനുള്ളില്‍ 4 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മഴക്കാലത്തു ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടായപ്പോള്‍ ഒട്ടേറെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. അരമണിക്കൂറോളം എടുത്തു കുരുക്കഴിയാന്‍. വാഹനങ്ങള്‍ മെല്ലെ നീങ്ങിയപ്പോഴും ഒരു കാര്‍ മാത്രം അനങ്ങുന്നില്ല. ട്രാഫിക് പൊലീസ് നോക്കുമ്പോള്‍ കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 4 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ചതാണു മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

കാറിലുണ്ടായിരുന്നവര്‍ എസി പ്രവര്‍ത്തിപ്പിച്ചിരുന്നു. സ്പ്ലിറ്റ് എസിയായിരുന്നു. എസിക്കു നോബുണ്ട്. നോബ് ഒരു പൊസിഷനില്‍ വച്ചാല്‍ കാറിനുള്ളിലെ വായുവിനെ തണുപ്പിക്കാം (റീസൈക്ലിങ്). രണ്ടാമത്തെ പൊസിഷനില്‍ വച്ചാല്‍ പുറത്തു നിന്നുള്ള വായു വലിച്ചെടുക്കും. ഈ കാറിലെ നോബ് പുറമേ നിന്നുള്ള വായു വലിച്ചെടുക്കുന്ന പൊസിഷനില്‍ ആയിരുന്നു.

വാഹനങ്ങളുടെ പുകക്കുഴലുകളില്‍ നിന്നു കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ഏറെ പുറന്തള്ളുന്നുണ്ട്. നഗരങ്ങളിലെ അന്തരീക്ഷത്തില്‍ ഈ വാതകത്തിന്റെ സാന്ദ്രത വളരെ കൂടുതലായിരിക്കും. ഗതാഗതക്കുരുക്കിനിടെ വാഹനങ്ങള്‍ പുറന്തള്ളിയ കാര്‍ബണ്‍ മോണോക്‌സൈഡ് കാറിനുള്ളിലേക്കു കയറിയതാണു കൂട്ടമരണത്തിനു കാരണമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക