Image

വായ്‌തുറന്നു സംസാരിക്കുക (മൂലേച്ചേരില്‍)

Published on 16 May, 2012
വായ്‌തുറന്നു സംസാരിക്കുക (മൂലേച്ചേരില്‍)
കണ്മുന്നില്‍ കാണുന്ന കാര്യങ്ങളെക്കുറിച്ച്‌ (നഗ്‌നസത്യങ്ങളെക്കുറിച്ചു) അഭിപ്രായം പറയുന്നതിന്‌ ഒരു വലിയ സാഹിത്യകാരനോ, സാമ്‌സ്‌കാരീകസാമൂഹ്യമണ്ഡലങ്ങളിലുള്ള ഒരു ഉന്നതനെതാവോ മാത്രമാവണം എന്നില്ല. പിന്നെ രാജ്യസ്‌നേഹികളായ ഏതൊരു പൌരനും അക്കാരണങ്ങളെക്കുറിച്ച്‌ അഭിപ്രായം പറയുവാനും സംവാധിക്കുവാനുമുള്ള അവകാശങ്ങള്‍ ഭരണഘടനയില്‍ തന്നെയുണ്ട്‌. അതിനാണ്‌ പൗരസ്വാതന്ത്ര്യം എന്ന്‌ പറയുന്നത്‌. എന്നാല്‍ സാധാരണജനങ്ങള്‍ പലരും അവരുടെ അഭിപ്രായങ്ങള്‍ ഉള്ളിലടക്കി സ്വയമേഹോമിച്ചു കഴിയുന്നവരാണ്‌. എന്തുകൊണ്ടെന്നാല്‍ അവരില്‌പ്പലര്‍ക്കും അവരുടെ ജീവനോടുള്ള ഭയവും, കൂടാതെ എന്നെങ്കിലും ഏതെങ്കിലും കാരണങ്ങളാല്‍ ആ സംഭവങ്ങള്‍ക്ക്‌ ഉത്തരവാദികളായവരെയോ അവര്‍ വിശ്വസിക്കുകയും താലോലിക്കുകയുംചെയ്യുന്ന പ്രസ്ഥാനങ്ങളെയോ പ്രീണിപ്പിക്കേണ്ടുന്ന ഒരു അവസ്ഥ സംജാതമ്മായാല്‍ അതില്‍നിന്നും ലഭിച്ചേക്കാവുന്ന നേട്ടങ്ങളും ഒക്കെ കുറിച്ചോര്‍ത്തിട്ടാണ്‌. ലാഭക്കൊതിയാല്‍ അടിച്ചമര്‍ത്തപ്പെട്ട പാഴ്‌ജന്മങ്ങള്‍ എന്നേ അങ്ങനെയുള്ളവരെ വിശേഷിപ്പിക്കാന്‍ സാധ്യമാകുകയുള്ളു.

സാഹിത്യകാരന്മാരും സാംസ്‌കാരിക,സാമൂഹ്യനേതാക്കളും സാധാരണ ജനങ്ങളില്‍ നിന്ന്‌ വിഭിന്നരല്ല . അവരും മനുഷ്യരാണ്‌. അവര്‍ക്കും അവരുടെ ജീവനോടും സ്വത്തിനോടും, സ്ഥാനമാനങ്ങളോടുമുള്ള ആഗ്രഹങ്ങള്‍ ഒക്കെത്തന്നെയുണ്ട്‌. എങ്കില്‍ത്തന്നെയും ഉന്നതതലങ്ങളിലുള്ളവര്‍ ഒരു വിഷയത്തെക്കുറിച്ച്‌ പറയുന്ന അഭിപ്രായങ്ങള്‍ക്ക്‌ കിട്ടുന്ന വാര്‍ത്താ പ്രാതിനിധ്യമാണ്‌ അവരുടെ അഭിപ്രായം എന്ത്‌ ( അവര്‍ അതെക്കുറിച്ച്‌ എന്തുപറഞ്ഞു) എന്നൊക്കെ മറ്റുള്ളവര്‍ തിരക്കാനുള്ള കാരണങ്ങള്‍. നമ്മുടെ നാട്ടിലും സമൂഹങ്ങളിലും നടക്കുന്ന ഏതൊരു ചെറിയപ്രശ്‌നത്തെയും സാധാരണ ഊതിപ്പെരുപ്പിച്ചുകാണിച്ചു ജനങ്ങളുടെ കൈയ്യടികള്‍ ഏറ്റുവാങ്ങുന്നവര്‍ മിണ്ടാതിരിക്കുമ്പോള്‍ തികച്ചും മറ്റുള്ളവരുടെ സംശയങ്ങള്‍ ന്യായമായ്‌ഭവിക്കുന്നു . അതുകൊണ്ട്‌ മനുഷ്യസ്‌നേഹം ഉള്ളവരായ എല്ലാ സാഹിത്യകാരന്മാരും സാംസ്‌കാരിക,സാമൂഹ്യനേതാക്കളും മടിച്ചു നില്‍ക്കാതെ അവരവരുടെ അഭിപ്രായങ്ങള്‍ മനസ്സുതുറന്നു മറ്റുള്ളവരെ അറിയിക്കുവാന്‍ ശ്രമിക്കുക.
വായ്‌തുറന്നു സംസാരിക്കുക (മൂലേച്ചേരില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക