Image

ബൈക്ക്‌ യാത്രയും കഴുത്ത്‌ വേദനയും

Published on 17 May, 2012
ബൈക്ക്‌ യാത്രയും കഴുത്ത്‌ വേദനയും
ലാപ്‌ടോപ്പും മറ്റ്‌ ഭാരമുള്ള വസ്‌തുക്കളും തോളില്‍ തൂക്കിയിട്ട്‌ ബൈക്കില്‍ നിരന്തരം യാത്ര ചെയ്യുന്നവരെ പിടികൂടുന്ന രോഗമാണ്‌ ചുമലുകളിലനുഭവപ്പെടുന്ന കഠിനമായ വേദന. ഇതിനെ റെഡ്‌ ഷോള്‍ഡര്‍ എന്ന്‌ വിളിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവനും ഈ വേദന തിന്നു ജീവിക്കേണ്ടി വരും.

ദീര്‍ഘനേരം കമ്പ്യൂട്ടറിന്‌ മുന്നിലുള്ള ഇരിപ്പും പലരിലും പതിവാണ്‌. ഇരിക്കുമ്പോള്‍ നിവര്‍ന്നിരിക്കാത്തതും ജോലിയിലെ സമ്മര്‍ദവും റെഡ്‌ ഷോള്‍ഡറിനുള്ള കാരണങ്ങളാണ്‌.

വന്നു കഴിഞ്ഞാല്‍ പൂര്‍ണമായും മാറില്ല എന്നത്‌ തന്നെയാണ്‌ ഈ പ്രശ്‌നത്തെ ഗുരുതരമാക്കുന്നത്‌. ഷെഡ്‌ ഷോള്‍ഡറിന്‌ പ്രത്യേകിച്ചൊരു ചികിത്സയില്ല. യോഗ ഒരു പരിധി വരെ ആശ്വാസം നല്‍കും.

കസേരയില്‍ വളഞ്ഞുകുത്തിയിരുന്നു ജോലിചെയ്യുവര്‍ക്കാണ്‌ കഴുത്ത്‌ വേദന അധികമുണ്ടാകുന്നത്‌. നിസ്സാരമെന്ന്‌ കരുതി അവഗണിക്കാന്‍ വരട്ടെ... സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്‌ എന്ന രോഗമാകാം ഇത്‌. കുറച്ചുകാലം മുന്‍പുവരെ മധ്യവയസ്‌കരില്‍ കണ്ടുവന്നിരുന്ന ഈ രോഗം ഇന്നഭ ഇരുപത്‌ കഴിഞ്ഞ യുവതിയുവാക്കളിലാണ്‌ അധികവും കണ്ടുവരുന്നത്‌. പ്രത്യേകിച്ചും കമ്പ്യൂട്ടര്‍ സംബന്ധമായ ജോലിചെയ്യുന്നവരില്‍. ആയുര്‍വേദത്തില്‍ ഇതിനെ ഒരു തരം സന്ധിവാതമായാണ്‌ പരിഗണിക്കുന്നത്‌. കഴുത്തുവേദന കൂടുമ്പോള്‍ ചര്‍ദ്ദി, തലകറക്കം, ബാലന്‍സ്‌ നഷ്ടപ്പെടല്‍ എന്നിവയും ഉണ്ടാകും. കഴുത്തിലെ കശേരുക്കള്‍ക്കും തരുണാസ്ഥികള്‍ക്കും തേയ്‌മാനം സംഭവിക്കുന്നതിനാല്‍ തത്സ്‌ഥാനത്ത്‌ നീര്‍ക്കെട്ടുണ്ടാകുന്നു. ഈ നീര്‍ക്കെട്ട്‌ കഴുത്തിലെ നാഡികള്‍ക്ക്‌ ക്ഷതമുണ്ടാക്കാന്‍ കാരണമാകുന്നു. കൃത്യസമയത്ത്‌ ചികിത്സ കിട്ടാതിരുന്നാല്‍ ഇത്‌ പേശികളുടെ പ്രവര്‍ത്തനക്ഷമത കുറക്കുന്നു. കഴുത്തിന്റെ ഭാഗത്ത്‌ പുകച്ചില്‍, മരവിപ്പ്‌ എന്നിവയുണ്ടാകാനും ഇത്‌ കാരണമാകുന്നു.
ബൈക്ക്‌ യാത്രയും കഴുത്ത്‌ വേദനയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക