Image

സി. ആന്‍ഡ്രുസ്സിന്റെ മൂന്നു കവിതകള്‍

Published on 09 February, 2020
സി. ആന്‍ഡ്രുസ്സിന്റെ  മൂന്നു കവിതകള്‍
ജീവിക്കാനുള്ള പിടിവള്ളി

ഈ ജന്മത്തിന്‍ കാരണം പരതി മൂകനായി, യോഗിയായി
കൊക്കുപോല്‍ നില്‍ക്കവേ, വിശപ്പിന്‍ കാളക്കൂടം
ഉണക്ക കാലില്‍ ചുറ്റി പുളഞ്ഞു.
കീശ തപ്പി കുടഞ്ഞു, ചെറു ചില്ലി കാശിനായി...
ഇല്ല !
പട്ടിണി കിടക്കൂല.
അടുത്ത ജന്മത്തിലെങ്കിലും,
കത്തനാര്‍ ആയിടും.
സുഖത്തില്‍ മദിച്ച്
രാജാവയി വാണീടുകം.

ജീവന്റെ സഞ്ചാരം

ജീവിതത്തിന്റെ ആ പാതകളില്‍,
നമ്മള്‍ ഒരിക്കലും ആഗ്രഹിക്കാത്ത പലരെയും കണ്ടുമുട്ടി;
നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന പലരേയും ഒരിക്കലും കണ്ടു മുട്ടിയില്ല  എന്താണ് കാരണം?
നമ്മള്‍ ഒരിക്കലും സഞ്ചരിക്കുവാന്‍ ആഗ്രഹിക്കാത്ത നിരവധി പാതകളില്‍ സഞ്ചരിച്ചു
നമ്മള്‍ സഞ്ചരിക്കുവാന്‍ ആഗ്രഹിക്കുന്ന പല പാതകളിലും ഇന്നും നമ്മള്‍ യാത്ര ചെയ്തിട്ടില്ല.
ഇ പാതകളില്‍ നമ്മെ ആരാണ് നടത്തുന്നത്.
ഒരിക്കലും നമ്മെ വിട്ടു പോകരുത് എന്ന് നാം ആഗ്രഹിച്ച പലരും നമ്മുടെ പാതകളില്‍ നിന്ന് അകന്നുപോയി.
കൂടെ നടക്കാന്‍ നമുക്ക് ഇഷ്ട്ടം ഇല്ലാത്ത പലരും ഇന്നും നമ്മുടെ കൂടെ നടക്കുന്നു.
ജീവിതം ഒരു കടങ്കഥയാണോ?
കുരുങ്ങിയ നൂലുകളില്‍ തൂങ്ങിക്കിടക്കുന്ന ഒരു പൊട്ടിയ പാവയാണോനമ്മള്‍ ?


(ഒരേ വിഷയത്തെക്കുറിച്ച് രണ്ട് ഭാഷ്യം. ഒരു പരീക്ഷണമാണ്. വായനകാരുടെ പ്രതികരണം പ്രതീക്ഷിക്കുന്നു)

എന്റെ ജീവിതം

എന്റെ ചായച്ചിത്രം പൂര്‍ത്തിയാകുന്നു
ചായകൂട്ട് തീര്‍ന്നു, തൂലിക തുമ്പും തേഞ്ഞു
ചിത്രലേഖന തുണിയും നിറഞ്ഞു
അതിരുകള്‍ ഇല്ലാത്ത ഈ ചിത്രം
ചട്ടകൂട്ടില്‍ തളക്കില്ല
ചിക്ലിന്‍ ജയിലിലും  അടക്കില്ല


ചിത്രം തീരുമ്പോള്‍


എന്റെ ചായച്ചിത്രം തീര്‍ന്നപ്പോള്‍
ചായക്കൂട്ടുകള്‍ തീര്‍ന്നുപോയി
തൂലിക തുമ്പും തേഞ്ഞുപോയി
ചിത്രലേഖന തുണി നിറഞ്ഞു
ഇനിയും വരക്കുവതെങ്ങനെ ഞാന്‍?
അതിരുകളില്ലാത്ത ചട്ടക്കൂട്ടില്‍
ഞാനാ ചിത്രത്തിനിടം കൊടുക്കും
വരച്ച് തീര്‍ന്നൊരു ചിത്രമതങ്ങനെ
കണ്ണിന്‍ മുന്നില്‍ തെളിയുമ്പോള്‍
വരക്കുവതെന്തിനു വീണ്ടും ഒരു പടം
മൂടുപടത്തില്‍ പൊതിയാനോ
**********



സി. ആന്‍ഡ്രുസ്സിന്റെ  മൂന്നു കവിതകള്‍സി. ആന്‍ഡ്രുസ്സിന്റെ  മൂന്നു കവിതകള്‍
Join WhatsApp News
Correction 2020-02-10 05:44:07
please honor the correction -ചിക്ലിന്‍ ജയിലിലും അടക്കില്ല- എന്നത് ചില്ലിന്‍ ജയിലിലും .... [ frame ചെയ്യുക ] എന്നായിരുന്നു ഉദേശം -andew
jose stephen 2020-02-10 14:47:26
GREAT POEMS CONGRATS
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക