Image

വിമാന സര്‍വ്വീസ്‌: ജിഎംസിസി കേന്ദ്ര സര്‍ക്കാരിനു ഭീമഹര്‍ജി സമര്‍പ്പിച്ചു

ബിനോയി സെബാസ്റ്റ്യന്‍ Published on 12 July, 2011
വിമാന സര്‍വ്വീസ്‌: ജിഎംസിസി കേന്ദ്ര സര്‍ക്കാരിനു ഭീമഹര്‍ജി സമര്‍പ്പിച്ചു

കൊച്ചി: ഡാലസില്‍ നിന്നും കൊച്ചിയിലേക്കു നേരിട്ടു വിമാന സര്‍വ്വീസ്‌ ആരംഭിക്കുക, ഒസിഐ(ഓവര്‍സീസ്‌ സിറ്റിസണ്‍ ഓഫ്‌ ഇന്‍ഡ്യ) കാര്‍ഡ്‌ നല്‍കുന്നതിനുള്ള പ്രോസസിംഗ്‌ സുതാര്‌്യമാക്കുക, കാലതാമസം ഒഴിവാക്കുക, പിഐഓ(പേഴ്‌സണ്‍ ഓഫ്‌ ഇന്‍ഡ്യന്‍ ഒറിജിന്‍)കാര്‍ഡിനുള്ള അപേക്ഷാ സമര്‍പ്പണദിവസം തന്നെ പ്രോസസ്‌ ചെയ്‌തു കാര്‍ഡു നല്‍കുക, സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്ള വിസാ ഫീസ്‌ ഏകീകരിക്കുക തുടങ്ങി പ്രവാസി മലയാളികളുടെ മുഖ്യമായ പ്രശ്‌നങ്ങളെ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനും പരിഹാരത്തിനുമായി ഗ്‌ളോബല്‍ മലയാളി ചേമ്പര്‍ ഓഫ്‌ കോമേഴ്‌സിന്റെ നേതൃത്വത്തില്‍ ഡാലസിലെ ആയിരക്കണക്കിനു മലയാളി കുടുംബങ്ങള്‍ ഒപ്പിട്ട ഭീമഹര്‍ജി പ്രസിഡന്റ്‌ വര്‍ഗീസ്‌ ചാമത്തില്‍ പ്രവാസി, വോമയാനമന്ത്രി വയലാര്‍ രവിക്കു സമര്‍പ്പിച്ചു

ഡാലസ്‌ മലയാളികളുടെ ദീര്‍ഘമായ ആവശ്യമാണ്‌ കൊച്ചിയിലേക്ക്‌ നേരിട്ടുള്ള വിമാനസര്‍വ്വീസ്‌. നോര്‍ത്ത്‌ ടെക്‌സസിലും പരിസര ജില്ലകളിലുമായി പതിനയ്യായിരത്തിലധികം മലയാളി കുടുംബങ്ങള്‍ വസിക്കുന്നു എന്നാണ്‌ എകദേശകണക്ക്‌. ഇതോടൊപ്പം നോര്‍ത്ത്‌ അമേരിക്കയിലലും കാനഡയിലും താമസിക്കുന്ന മലയാളികളുടെ ഇമിഗ്രേഷന്‍ തുടങ്ങിയുള്ള പ്രശ്‌നങ്ങളോടു പ്രതികരിക്കുവാനും പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും ജിഎംസിസി പ്രതിജ്‌ഞാബദ്ധമാണെന്ന്‌ വര്‍ഗീസ്‌ ചാമത്തില്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നപരിഹാരത്തിനായി കേന്ദ്രസര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്ന്‌ വയലാര്‍ രവി ഉറപ്പു നല്‍കി. ഡാലസില്‍ നിന്നു നേരിട്ടു കൊച്ചിയിലേക്കുള്ള വിമാന സര്‍വ്വീസും പരിഗണിക്കുമെന്ന്‌ അദേഹം പറഞ്ഞു.


വിമാന സര്‍വ്വീസ്‌: ജിഎംസിസി കേന്ദ്ര സര്‍ക്കാരിനു ഭീമഹര്‍ജി സമര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക