Image

റവ. ഡോ. ബിജു മിഖായേല്‍ സലേഷ്യന്‍ സഭ സൗത്തേഷ്യന്‍ കൗണ്‍സിലര്‍

Published on 13 March, 2020
 റവ. ഡോ. ബിജു മിഖായേല്‍ സലേഷ്യന്‍ സഭ സൗത്തേഷ്യന്‍ കൗണ്‍സിലര്‍
റോം: സലേഷ്യന്‍ സഭയുടെ സൗത്തേഷ്യന്‍ കൗണ്‍സിലറായി ഗോഹട്ടി പ്രൊവിന്‍സിലെ റവ. ഡോ. ബിജു മിഖായേല്‍ തെരഞ്ഞെടുക്കപ്പെട്ടു. റോമില്‍ മാര്‍ച്ച് 13 നു നടന്ന സഭയുടെ പൊതുസമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

130 രാജ്യങ്ങളിലായി പരന്നുകിടക്കുന്ന സഭയുടെ ഏഴു റീജണുകളിലെ 66 രാജ്യങ്ങളിലെ 242 പ്രതിനിധികളാണ് റോമിലെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഏഴ് ആഴ്ച വരെ നീണ്ടു നില്‍ക്കുന്ന സമ്മേളനം ഫെബ്രുവരി 15നാണ് ആരംഭിച്ചത്. ഏപ്രില്‍ നാലിനു അവസാനിക്കേണ്ട സമ്മേളനം കൊറോണ വൈറസ് ബാധയെതുടര്‍ന്നു മാര്‍ച്ച് 14 നു സമാപിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക